വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ5

ദൈവ​നാ​മം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ

പഴയ നിയമം എന്ന്‌ അറിയ​പ്പെ​ടുന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മൂലപാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേര്‌ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം ചതുര​ക്ഷരി (יהוה) ഉപയോ​ഗിച്ച്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്നു ബൈബിൾപ​ണ്ഡി​ത​ന്മാർ അംഗീ​ക​രി​ക്കു​ന്നു. എന്നാൽ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മൂലപാ​ഠ​ത്തിൽ ദൈവ​നാ​മ​മി​ല്ലെ​ന്നാ​ണു പലരും കരുതു​ന്നത്‌. ഇക്കാര​ണം​കൊണ്ട്‌, പുതിയ നിയമം എന്ന്‌ അറിയ​പ്പെ​ടുന്ന ഈ തിരു​വെ​ഴു​ത്തു​ഭാ​ഗം പരിഭാഷ ചെയ്യു​മ്പോൾ മിക്ക ആധുനി​ക​ബൈ​ബി​ളു​ക​ളും യഹോവ എന്ന പേര്‌ ഉപയോ​ഗി​ക്കു​ന്നില്ല. ചതുര​ക്ഷരി കാണുന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഉദ്ധരണി​കൾ പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾപ്പോ​ലും മിക്ക വിവർത്ത​ക​രും ദൈവ​ത്തി​ന്റെ പേരിനു പകരം “കർത്താവ്‌” എന്ന്‌ എഴുതു​ക​യാ​ണു പതിവ്‌.

എന്നാൽ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം ഈ രീതി പിൻപ​റ്റു​ന്നില്ല. പകരം അതിൽ യഹോവ എന്ന പേര്‌ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മൊത്തം 237 പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിന്റെ വിവർത്തകർ ഇപ്രകാ​രം ചെയ്യാൻ തീരു​മാ​നി​ച്ചതു രണ്ടു പ്രധാന വസ്‌തു​തകൾ പരിഗ​ണി​ച്ചി​ട്ടാണ്‌: (1) ഇന്നു നമ്മുടെ കൈവ​ശ​മുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ മൂലപാ​ഠ​ങ്ങളല്ല. ഇപ്പോൾ നിലവി​ലുള്ള ആയിര​ക്ക​ണ​ക്കി​നു പകർപ്പു​ക​ളിൽ മിക്കതും മൂലപാ​ഠങ്ങൾ രചിക്ക​പ്പെ​ട്ട​തി​നു ശേഷം രണ്ടു നൂറ്റാ​ണ്ടെ​ങ്കി​ലും കഴിഞ്ഞു​ള്ള​വ​യാണ്‌. (2) ആ സമയമാ​യ​പ്പോ​ഴേ​ക്കും, കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പകർത്തി​യവർ ചതുര​ക്ഷ​രി​യു​ടെ സ്ഥാനത്ത്‌ “കർത്താവ്‌” എന്നതിന്റെ ഗ്രീക്കു​പ​ദ​മായ കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ക്കു​ക​യോ ചതുര​ക്ഷരി നീക്കം ചെയ്‌ത കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽനിന്ന്‌ പകർപ്പു​ക​ളെ​ടു​ക്കു​ക​യോ ആണ്‌ ചെയ്‌തി​രു​ന്നത്‌.

മൂല​ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ചതുര​ക്ഷ​രി​യു​ണ്ടാ​യി​രു​ന്നെന്നു പുതിയ ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​റ്റി തീർച്ച​പ്പെ​ടു​ത്തി​യതു ശക്തമായ ചില തെളി​വു​ക​ളു​ടെ പിൻബ​ല​ത്തി​ലാണ്‌. പിൻവ​രു​ന്ന​വ​യാണ്‌ ആ തെളി​വു​കൾ:

  • യേശു​വി​ന്റെ​യും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും കാലത്ത്‌ ഉപയോ​ഗി​ച്ചി​രുന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പു​ക​ളി​ലു​ട​നീ​ളം ചതുര​ക്ഷ​രി​യു​ണ്ടാ​യി​രു​ന്നു. ഇതു സത്യമ​ല്ലെന്നു കഴിഞ്ഞ കാലങ്ങ​ളിൽ ചില ആളുകൾ വാദി​ച്ചി​രു​ന്നു. എന്നാൽ ഖുംറാ​നിൽനിന്ന്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒന്നാം നൂറ്റാ​ണ്ടി​ലെ പകർപ്പു​കൾ കിട്ടി​യ​തോ​ടെ ഈ വസ്‌തുത സംശയാ​തീ​ത​മാ​യി തെളിഞ്ഞു.

  • യേശു​വി​ന്റെ​യും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും കാലത്ത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു​പ​രി​ഭാ​ഷ​ക​ളിൽ ചതുര​ക്ഷ​രി​യു​ണ്ടാ​യി​രു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു​പ​രി​ഭാ​ഷ​യായ സെപ്‌റ്റു​വ​ജി​ന്റി​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ചതുര​ക്ഷ​രി​യി​ല്ലാ​യി​രു​ന്നെ​ന്നാ​ണു നൂറ്റാ​ണ്ടു​ക​ളോ​ളം പണ്ഡിത​ന്മാർ കരുതി​പ്പോ​ന്നത്‌. അങ്ങനെ​യി​രി​ക്കെ 20-ാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ, യേശു​വി​ന്റെ കാലത്ത്‌ ഉപയോ​ഗി​ച്ചി​രുന്ന ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തി​ന്റെ വളരെ പഴക്കം​ചെന്ന ശകലങ്ങൾ പണ്ഡിത​ന്മാ​രു​ടെ ശ്രദ്ധയിൽപ്പെട്ടു. ആ ശകലങ്ങ​ളിൽ എബ്രാ​യ​ലി​പി​ക​ളിൽ എഴുതിയ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നു! യേശു​വി​ന്റെ കാലത്ത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു​പ​രി​ഭാ​ഷ​ക​ളിൽ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നെന്ന്‌ ഇതിൽനി​ന്ന്‌ വ്യക്തമാ​കു​ന്നു. പക്ഷേ നാലാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും ഗ്രീക്ക്‌ സെപ്‌റ്റു​വ​ജി​ന്റി​ന്റെ മുഖ്യ​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളായ കോഡ​ക്‌സ്‌ വത്തിക്കാ​ന​സും കോഡ​ക്‌സ്‌ സൈനാ​റ്റി​ക്ക​സും പോലുള്ള പകർപ്പു​ക​ളി​ലെ ഉൽപത്തി​മു​തൽ മലാഖി​വ​രെ​യുള്ള പുസ്‌ത​ക​ങ്ങ​ളിൽ ദൈവ​നാ​മ​മി​ല്ലാ​താ​യി. (അതിനു മുമ്പുള്ള പകർപ്പു​ക​ളിൽ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നു​താ​നും.) അതു​കൊ​ണ്ടു​തന്നെ ഈ കാലയ​ള​വു​മു​ത​ലുള്ള ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ (പുതിയ നിയമം എന്ന്‌ അറിയ​പ്പെ​ടു​ന്നു.) കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ദൈവ​നാ​മ​മി​ല്ലാ​ത്ത​തിൽ അതിശ​യി​ക്കാ​നില്ല.

    യേശു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നിരി​ക്കു​ന്നു.” കൂടാതെ താൻ ചെയ്‌ത പ്രവൃ​ത്തി​കൾ “പിതാ​വി​ന്റെ നാമത്തിൽ” ചെയ്‌ത​വ​യാ​ണെ​ന്നും യേശു ഊന്നി​പ്പ​റ​ഞ്ഞു

  • യേശു ദൈവ​നാ​മം കൂടെ​ക്കൂ​ടെ പരാമർശി​ക്കു​ക​യും അതു മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്‌തി​രു​ന്നെന്നു ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾതന്നെ പറയുന്നു. (യോഹ​ന്നാൻ 17:6, 11, 12, 26) യേശു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നിരി​ക്കു​ന്നു.” കൂടാതെ താൻ ചെയ്‌ത പ്രവൃ​ത്തി​കൾ “പിതാ​വി​ന്റെ നാമത്തിൽ” ചെയ്‌ത​വ​യാ​ണെ​ന്നും യേശു ഊന്നി​പ്പ​റഞ്ഞു.—യോഹ​ന്നാൻ 5:43; 10:25.

  • വിശുദ്ധ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ തുടർച്ച​യാ​യി ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താ​ണു ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളും. അതു​കൊണ്ട്‌ ഗ്രീക്കു​പാ​ഠ​ങ്ങ​ളിൽ യഹോ​വ​യു​ടെ നാമം പെട്ടെന്ന്‌ അപ്രത്യ​ക്ഷ​മാ​കു​ന്ന​തിൽ പൊരു​ത്ത​ക്കേടു തോന്നു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോട്‌ അടുത്ത്‌ ശിഷ്യ​നായ യാക്കോ​ബ്‌ യരുശ​ലേ​മി​ലെ മൂപ്പന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കാൻ ദൈവം ആദ്യമാ​യി അവരി​ലേക്കു ശ്രദ്ധതി​രി​ച്ച​തി​നെ​ക്കു​റിച്ച്‌ ശിമ്യോൻ നന്നായി വിവരി​ച്ച​ല്ലോ.” (പ്രവൃ​ത്തി​കൾ 15:14) ഒന്നാം നൂറ്റാ​ണ്ടിൽ ആരും ദൈവ​നാ​മം അറിയു​ക​യോ ഉപയോ​ഗി​ക്കു​ക​യോ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ യാക്കോ​ബി​ന്റെ ഈ പ്രസ്‌താ​വന തികച്ചും യുക്തി​ര​ഹി​ത​മാ​കു​മാ​യി​രു​ന്നു.

  • ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം ചുരു​ക്ക​രൂ​പ​ത്തിൽ കാണുന്നു. വെളി​പാട്‌ 19:1, 3, 4, 6 എന്നീ വാക്യ​ങ്ങ​ളിൽ “ഹല്ലേലൂയ” എന്ന വാക്കിൽ ദൈവ​നാ​മം ഉൾച്ചേർന്നി​രി​ക്കു​ന്നു. “യാഹിനെ സ്‌തു​തി​പ്പിൻ” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ്ര​യോ​ഗ​ത്തിൽനി​ന്നാണ്‌ ഇതു വന്നത്‌. “യാഹ്‌” എന്നത്‌ യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാണ്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന നിരവധി പേരുകൾ ദൈവ​നാ​മ​ത്തിൽനിന്ന്‌ വന്നതാണ്‌. വാസ്‌ത​വ​ത്തിൽ യേശു എന്ന പേരിന്റെ അർഥം “യഹോവ രക്ഷയാണ്‌” എന്നാ​ണെന്നു പരാമർശ​കൃ​തി​കൾ വ്യക്തമാ​ക്കു​ന്നു.

  • ജൂത​ക്രി​സ്‌ത്യാ​നി​കൾ അവരുടെ ലിഖി​ത​ങ്ങ​ളിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രു​ന്നെന്ന്‌ ആദ്യകാ​ലത്തെ ജൂതകൃ​തി​കൾ സൂചി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ശബത്തിൽ ക്രിസ്‌തീ​യ​ലി​ഖി​തങ്ങൾ കത്തിച്ചാൽ ശ്രദ്ധി​ക്കേണ്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വാചാ​നി​യ​മ​ങ്ങ​ളു​ടെ ശേഖര​മായ ടോ​സെ​ഫ്‌റ്റാ (ഏകദേശം എ.ഡി. 300-ൽ എഴുത്തു പൂർത്തി​യാ​യത്‌.) പറയുന്നു: “സുവി​ശേ​ഷ​ക​രു​ടെ​യും മിനി​മു​ക​ളു​ടെ​യും (ജൂത​ക്രി​സ്‌ത്യാ​നി​ക​ളെന്നു കരുത​പ്പെ​ടു​ന്നു.) പുസ്‌ത​കങ്ങൾ അവർ തീയിൽനി​ന്ന്‌ എടുത്തു​മാ​റ്റാ​റില്ല. അവയിൽ ദൈവ​നാ​മം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ എല്ലാം അവി​ടെ​ക്കി​ടന്ന്‌ എരിഞ്ഞു​തീ​രാൻ വിടുന്നു.” ഇതേ ഉറവിടം എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ജീവി​ച്ചി​രുന്ന ഗലീല​ക്കാ​ര​നായ യോസേ റബ്ബിയു​ടെ ഒരു അഭി​പ്രാ​യം രേഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. ശബത്തി​ല​ല്ലാ​തെ മറ്റ്‌ ഏതെങ്കി​ലും ദിവസ​മാ​ണു കത്തിക്കു​ന്ന​തെ​ങ്കിൽ “അതിൽനി​ന്ന്‌ (ക്രിസ്‌തീ​യ​ലി​ഖി​ത​ങ്ങ​ളാ​യി​രി​ക്കാം.) ദൈവ​നാ​മ​മുള്ള ഭാഗങ്ങൾ വെട്ടി​യെ​ടുത്ത്‌ സൂക്ഷി​ക്കു​ന്നു, എന്നിട്ട്‌ ബാക്കി​യു​ള്ളവ കത്തിക്കു​ന്നു.”

  • ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ കാണുന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ദ്ധ​ര​ണി​ക​ളിൽ ദൈവ​നാ​മം ഉണ്ടായി​രു​ന്നി​രി​ക്കാം എന്നു ചില ബൈബിൾപ​ണ്ഡി​ത​ന്മാർ അംഗീ​ക​രി​ക്കു​ന്നു. “ചതുര​ക്ഷരി പുതിയ നിയമ​ത്തിൽ” എന്ന ശീർഷ​ക​ത്തിൻകീ​ഴിൽ ഒരു ബൈബിൾനി​ഘണ്ടു (The Anchor Bible Dictionary) ഇങ്ങനെ പറയുന്നു: “പുതിയ നിയമം ആദ്യം എഴുതി​യ​പ്പോൾ പഴയ നിയമ​ത്തിൽനിന്ന്‌ ഉദ്ധരി​ച്ചി​രി​ക്കുന്ന ചിലയി​ട​ങ്ങ​ളിൽ അല്ലെങ്കിൽ എല്ലായി​ട​ത്തും​തന്നെ യാഹ്‌വെ എന്ന ദൈവ​നാ​മ​ത്തി​ന്റെ ചതുര​ക്ഷരി ഉണ്ടായി​രു​ന്നെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു.” പണ്ഡിത​നായ ജോർജ്‌ ഹൊവാർഡ്‌ പറയുന്നു: “ആദിമസഭ ഉപയോ​ഗി​ച്ചി​രുന്ന ഗ്രീക്കു​ബൈ​ബി​ളി​ന്റെ (സെപ്‌റ്റു​വ​ജിന്റ്‌) കോപ്പി​ക​ളിൽ ചതുര​ക്ഷരി ഉണ്ടായി​രു​ന്ന​തി​നാൽ പുതിയ നിയമ എഴുത്തു​കാർ തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ച​പ്പോൾ ബൈബിൾപാ​ഠ​ത്തിൽ ചതുര​ക്ഷരി നിലനി​റു​ത്തി​യെന്നു വിശ്വ​സി​ക്കു​ന്നതു ന്യായ​മാണ്‌.”

  • സുസമ്മ​ത​രായ ബൈബിൾവി​വർത്തകർ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വിവർത്ത​ക​രിൽ ചിലർ പുതിയ ലോക ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) പുറത്തി​റ​ങ്ങു​ന്ന​തി​നു വളരെ മുമ്പു​ത​ന്നെ​യാണ്‌ അപ്രകാ​രം ചെയ്‌തി​ട്ടു​ള്ളത്‌. ആ വിവർത്ത​ന​ങ്ങ​ളു​ടെ​യും വിവർത്ത​ക​രു​ടെ​യും പേരുകൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു: പുതിയ നിയമ​ത്തിന്‌ ഒരു പദാനു​പദ പരിഭാഷ ... വത്തിക്കാകൈ​യെ​ഴു​ത്തു​പ്രതി ആധാര​മാ​ക്കി​യു​ള്ളത്‌ (ഇംഗ്ലീഷ്‌), ഹെർമൻ ഹെയ്‌ൻഫെറ്റർ (1863); ദി എംഫാ​റ്റിക്‌ ഡയഗ്ലട്ട്‌, ബഞ്ചമിൻ വിൽസൺ (1864); ആധുനിക ഇംഗ്ലീ​ഷി​ലുള്ള പൗലോ​സി​ന്റെ ലേഖനങ്ങൾ (ഇംഗ്ലീഷ്‌), ജോർജ്‌ ബാർക്കർ സ്റ്റീവൻസ്‌ (1898); വിശുദ്ധ പൗലോ​സി​ന്റെ റോമർക്കുള്ള ലേഖനം (ഇംഗ്ലീഷ്‌), ഡബ്ല്യൂ. ജി. റഥർഫോർഡ്‌ (1900); പുതിയ നിയമ ലേഖനങ്ങൾ (ഇംഗ്ലീഷ്‌), ലണ്ടനിലെ ബിഷപ്പാ​യി​രുന്ന ജെ. ഡബ്ല്യൂ. സി. വാൻഡ്‌ (1946). കൂടാതെ 20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​കാ​ല​ത്തുള്ള ഒരു സ്‌പാ​നിഷ്‌ പരിഭാ​ഷ​യിൽ വിവർത്ത​ക​നായ പാബ്ലോ ബസൻ, ലൂക്കോ​സ്‌ 2:15-ലും യൂദ 14-ലും യഹോവ (“Jehová”) എന്ന്‌ ഉപയോ​ഗി​ച്ചു. മാത്രമല്ല പാഠഭാ​ഗത്ത്‌ വരേണ്ടതു ദൈവ​നാ​മ​മാ​യി​രു​ന്നെന്ന്‌ അദ്ദേഹ​ത്തി​ന്റെ വിവർത്ത​ന​ത്തിൽ കാണുന്ന അടിക്കുറിപ്പുകളിൽ 100-ലധികം തവണ വ്യക്തമാക്കുന്നുണ്ട്‌. ഈ ഭാഷാ​ന്ത​ര​ങ്ങൾക്കെ​ല്ലാം വളരെ മുമ്പേ, അതായത്‌ 16-ാം നൂറ്റാ​ണ്ടു​മു​തൽതന്നെ, ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ എബ്രാ​യ​വി​വർത്ത​ന​ങ്ങ​ളിൽ പലയി​ട​ങ്ങ​ളി​ലും ചതുര​ക്ഷരി ഉപയോ​ഗി​ച്ചു​പോ​ന്നി​ട്ടുണ്ട്‌. ജർമൻ ഭാഷയിൽ മാത്രം ഏറ്റവും കുറഞ്ഞത്‌ 11 ഭാഷാ​ന്ത​ര​ങ്ങ​ളെ​ങ്കി​ലും യഹോവ എന്ന്‌ (അല്ലെങ്കിൽ എബ്രാ​യ​യി​ലെ “യാഹ്‌വെ” എന്നതിന്റെ ലിപ്യ​ന്ത​രണം) ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. നാലു ഭാഷാ​ന്ത​രങ്ങൾ “കർത്താവ്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യ​ശേഷം വലയങ്ങ​ളിൽ ദൈവ​നാ​മം ചേർത്തി​രി​ക്കു​ന്നു. 70-ലേറെ ജർമൻ ഭാഷാ​ന്ത​രങ്ങൾ അടിക്കു​റി​പ്പു​ക​ളി​ലോ കുറി​പ്പു​ക​ളി​ലോ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

    പ്രവൃ​ത്തി​കൾ 2:34-ൽ കാണുന്ന ദൈവ​നാ​മം; ബഞ്ചമിൻ വിൽസ​ണി​ന്റെ ദി എംഫാ​റ്റിക്‌ ഡയഗ്ലട്ടി​ലേത്‌ (1864)

  • ബൈബി​ളി​ന്റെ നൂറി​ലേറെ ഭാഷക​ളി​ലുള്ള വിവർത്ത​നങ്ങൾ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പല ആഫ്രിക്കൻ, ഏഷ്യൻ, യൂറോ​പ്യൻ ഭാഷക​ളി​ലും അമേരി​ക്കൻ നാട്ടു​ഭാ​ഷ​ക​ളി​ലും പസിഫി​ക്‌ ദ്വീപി​ലെ ഭാഷക​ളി​ലും ഉള്ള ബൈബി​ളു​ക​ളിൽ ദൈവ​നാ​മം യഥേഷ്ടം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഈ ഭാഷാ​ന്ത​ര​ങ്ങ​ളു​ടെ​യെ​ല്ലാം വിവർത്തകർ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തീരു​മാ​നി​ച്ചതു നമ്മൾ ഇതുവരെ കണ്ടതു​പോ​ലുള്ള കാരണ​ങ്ങ​ളാ​ലാണ്‌. ഈ ഭാഷക​ളിൽ അടുത്ത കാലത്ത്‌ പുറത്തി​റ​ങ്ങിയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില പരിഭാ​ഷ​ക​ളി​ലും ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ റോട്ടു​മൻ ബൈബിൾ (1999) 48 വാക്യ​ങ്ങ​ളി​ലാ​യി യഹോവ (“Jihova”) എന്ന്‌ 51 പ്രാവ​ശ്യ​വും ഇന്തൊ​നീ​ഷ്യ​യി​ലെ ബടക്‌ (റ്റോബ) ഭാഷാ​ന്ത​ര​ത്തി​ലുള്ള ബൈബി​ളിൽ (1989) യഹോവ (“Jahowa”) എന്ന്‌ 110 പ്രാവ​ശ്യ​വും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

    മർക്കോ​സ്‌ 12:29, 30-ൽ കാണുന്ന ദൈവ​നാ​മം; ഒരു ഹവായി​യൻ ഭാഷയി​ലെ വിവർത്ത​ന​ത്തി​ലേത്‌

ഒരു സംശയ​വു​മില്ല, ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ യഹോവ എന്ന ദൈവ​നാ​മം പുനഃ​സ്ഥാ​പി​ക്കാൻ ശക്തമായ അടിസ്ഥാ​ന​മുണ്ട്‌. പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളി​ന്റെ വിവർത്തകർ അതുത​ന്നെ​യാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌. അവർക്കു ദൈവ​നാ​മ​ത്തോട്‌ ആഴമായ ആദരവു​ണ്ട്‌; മൂലപാ​ഠ​ത്തി​ലുള്ള എന്തെങ്കി​ലും നീക്കം ചെയ്യാൻ അവർക്കു ഭയമാണ്‌.—വെളി​പാട്‌ 22:18, 19.