കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 8:1-24

8  സഹോ​ദ​ര​ങ്ങളേ, മാസിഡോണിയയിലെ+ സഭക​ളോ​ടു ദൈവം കാണിച്ച അനർഹ​ദ​യയെ​ക്കു​റിച്ച്‌ ഞങ്ങൾ നിങ്ങ​ളോ​ടു പറയാം.  ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കഠിന​പ​രിശോ​ധന നേരി​ടു​ക​യാ​യി​രുന്നെ​ങ്കി​ലും നിറഞ്ഞ സന്തോ​ഷത്തോ​ടെ അവർ വലിയ* ഔദാ​ര്യം കാണിച്ചു. കൊടിയ ദാരിദ്ര്യ​ത്തി​ലാ​യി​രു​ന്നി​ട്ടു​പോ​ലും അങ്ങനെ ചെയ്‌തു​കൊ​ണ്ട്‌ അവർ സമ്പന്നരാ​ണെന്നു തെളി​യി​ച്ചു.  അവർ തങ്ങളുടെ കഴിവനുസരിച്ചും+ അതിന്‌ അപ്പുറ​വും കൊടു​ത്തു എന്നതിനു ഞാൻ സാക്ഷി.+  വിശുദ്ധർക്കുവേണ്ടിയുള്ള ഈ ദുരിതാശ്വാസശുശ്രൂഷയിൽ+ ഒരു പങ്കുണ്ടാ​യി​രി​ക്കാ​നുള്ള പദവി​ക്കുവേണ്ടി അവർ നിറു​ത്താ​തെ ഞങ്ങളോ​ടു യാചി​ച്ചുകൊ​ണ്ടി​രു​ന്നു. മറ്റാരും പറയാതെ അവർതന്നെ മുൻകൈയെ​ടുത്ത്‌ അതു ചെയ്യു​ക​യാ​യി​രു​ന്നു.  വാസ്‌തവത്തിൽ, ഞങ്ങളുടെ പ്രതീ​ക്ഷ​യ്‌ക്ക്‌ അപ്പുറം അവർ ചെയ്‌തു. ആദ്യം അവർ കർത്താ​വി​നു തങ്ങളെ​ത്തന്നെ ഏൽപ്പിച്ചു; കൂടാതെ ദൈ​വേ​ഷ്ട​മ​നു​സ​രിച്ച്‌ ഞങ്ങൾക്കും.  അതുകൊണ്ട്‌ തീത്തോസ്‌+ നിങ്ങൾക്കി​ട​യിൽ തുടങ്ങി​വെച്ച ദാന​ശേ​ഖ​രണം പൂർത്തി​യാ​ക്കാൻ ഞങ്ങൾ തീത്തോ​സിനോട്‌ ആവശ്യ​പ്പെട്ടു.  വിശ്വാസത്തിലും വചനത്തി​ലും അറിവി​ലും തികഞ്ഞ ശുഷ്‌കാ​ന്തി​യി​ലും ഞങ്ങൾക്കു നിങ്ങ​ളോ​ടുള്ള തരം സ്‌നേ​ഹ​ത്തി​ലും നിങ്ങൾ മുന്നി​ട്ടു​നിൽക്കു​ന്ന​തുപോ​ലെ, ഈ ദാനധർമ​ത്തി​ന്റെ കാര്യ​ത്തി​ലും മുന്നി​ട്ടു​നിൽക്കുക.+  ഇത്‌ ഒരു കല്‌പ​നയല്ല. ഞാൻ ഇതെല്ലാം പറഞ്ഞതു മറ്റുള്ള​വ​രു​ടെ ശുഷ്‌കാ​ന്തി നിങ്ങളെ അറിയി​ക്കാ​നും നിങ്ങളു​ടെ സ്‌നേഹം എത്ര ആത്മാർഥ​മാണ്‌ എന്നു പരി​ശോ​ധി​ക്കാ​നും വേണ്ടി​യാണ്‌.  നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു കാണിച്ച അനർഹ​ദ​യയെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. യേശു സമ്പന്നനാ​യി​രു​ന്നി​ട്ടും നിങ്ങൾക്കു​വേണ്ടി ദരി​ദ്ര​നാ​യി.+ തന്റെ ദാരി​ദ്ര്യം​കൊ​ണ്ട്‌ നിങ്ങളെ സമ്പന്നരാ​ക്കാൻവേ​ണ്ടി​യാണ്‌ യേശു അങ്ങനെ ചെയ്‌തത്‌. 10  ഇക്കാര്യത്തിലുള്ള എന്റെ അഭി​പ്രാ​യം ഇതാണ്‌:+ നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നുവേ​ണ്ടി​യാ​ണു ഞാൻ ഇതു പറയു​ന്നത്‌. ഒരു വർഷം മുമ്പ്‌ നിങ്ങൾ അതു തുടങ്ങി​വെച്ചു. നിങ്ങൾ അത്‌ ഒരുപാ​ട്‌ ആഗ്രഹി​ച്ച​തു​മാണ്‌. 11  അതുകൊണ്ട്‌ ഇപ്പോൾ നിങ്ങളു​ടെ കഴിവ​നു​സ​രിച്ച്‌ കൊടു​ക്കുക. അങ്ങനെ നിങ്ങൾ തുടങ്ങി​വെച്ച അക്കാര്യം തുടക്ക​ത്തിൽ നിങ്ങൾക്കു​ണ്ടാ​യി​രുന്ന അതേ മനസ്സൊ​രു​ക്കത്തോ​ടെ ചെയ്‌തു​തീർക്കുക. 12  മനസ്സൊരുക്കമാണു പ്രധാനം. മനസ്സോ​ടെ കൊടു​ക്കുന്നെ​ങ്കിൽ അതായി​രി​ക്കും ദൈവ​ത്തി​നു കൂടുതൽ സ്വീകാ​ര്യം. ഒരാൾ തന്റെ കഴിവി​ന്‌ അപ്പുറമല്ല, കഴിവ​നു​സ​രിച്ച്‌ കൊടു​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.+ 13  നിങ്ങളെ ബുദ്ധി​മു​ട്ടി​ച്ചി​ട്ടു മറ്റുള്ള​വർക്കു കാര്യം എളുപ്പ​മാ​ക്കാൻ ഞാൻ ഉദ്ദേശി​ക്കു​ന്നില്ല. 14  നിങ്ങൾക്ക്‌ ഇപ്പോ​ഴുള്ള സമൃദ്ധി​കൊ​ണ്ട്‌ അവരുടെ കുറവ്‌ നികത്തു​ക​യാണെ​ങ്കിൽ പിന്നീടു നിങ്ങൾക്ക്‌ ഒരു കുറവ്‌ ഉണ്ടാകു​മ്പോൾ അവരുടെ സമൃദ്ധി​കൊ​ണ്ട്‌ അതു നികന്നു​കി​ട്ടും. അങ്ങനെ സമത്വം ഉണ്ടാക​ണമെ​ന്നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌. 15  “കൂടുതൽ ശേഖരി​ച്ച​യാൾക്കു കൂടു​ത​ലാ​യിപ്പോ​യില്ല, കുറച്ച്‌ ശേഖരി​ച്ച​യാൾക്കു കുറഞ്ഞുംപോ​യില്ല”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 16  നിങ്ങളെക്കുറിച്ച്‌ ഞങ്ങൾക്കുള്ള അതേ ആത്മാർഥ​താ​ത്‌പ​ര്യം തീത്തോസിന്റെ+ ഹൃദയ​ത്തി​ലും തോന്നി​പ്പിച്ച ദൈവ​ത്തി​നു നന്ദി. 17  കാരണം നിങ്ങളു​ടെ അടു​ത്തേക്കു വരാൻ ഞങ്ങൾ അഭ്യർഥി​ച്ചപ്പോൾ തീത്തോ​സ്‌ അതിനു സമ്മതിച്ചു. വാസ്‌ത​വ​ത്തിൽ, നിങ്ങളു​ടെ അടുത്ത്‌ വരാനുള്ള അതിയായ ആഗ്രഹം​കൊ​ണ്ട്‌ തീത്തോ​സു​തന്നെ​യാണ്‌ അതിനു മുൻകൈയെ​ടു​ത്തത്‌. 18  സന്തോഷവാർത്തയ്‌ക്കുവേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ പേരിൽ എല്ലാ സഭകളി​ലും പ്രസി​ദ്ധ​നായ ഒരു സഹോ​ദ​രനെ​യും ഞങ്ങൾ തീത്തോ​സിന്റെ​കൂ​ടെ അയയ്‌ക്കു​ന്നുണ്ട്‌. 19  കർത്താവിനു മഹത്ത്വം വരുത്തു​ന്ന​തും സഹായി​ക്കാ​നുള്ള ഞങ്ങളുടെ മനസ്സൊ​രു​ക്കം വെളിപ്പെ​ടു​ത്തു​ന്ന​തും ആയ ഈ കാരു​ണ്യപ്ര​വർത്ത​ന​ത്തി​നു ഞങ്ങളുടെ​കൂ​ടെ പോരാൻ സഭകൾ നിയമിച്ച ആളും​കൂടെ​യാണ്‌ ആ സഹോ​ദരൻ. 20  അതുവഴി ഈ സംഭാവന കൈകാ​ര്യം ചെയ്യു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ എന്തെങ്കി​ലും കുറ്റം കണ്ടുപി​ടി​ക്കാൻ ആർക്കും ഞങ്ങൾ ഇടകൊ​ടു​ക്കാ​തി​രി​ക്കു​ന്നു.+ 21  ഞങ്ങൾ, ‘യഹോവയുടെ* മുന്നിൽ മാത്രമല്ല, മനുഷ്യ​രു​ടെ മുന്നി​ലും എല്ലാം സത്യസ​ന്ധ​മാ​യി ചെയ്യാൻ ശ്രദ്ധി​ക്കു​ന്നു.’+ 22  വളരെ ഉത്സാഹി​യാണെന്നു പലപ്പോ​ഴും പല കാര്യ​ങ്ങ​ളി​ലും ഞങ്ങൾ പരീക്ഷി​ച്ച​റി​ഞ്ഞി​ട്ടുള്ള ഒരു സഹോ​ദ​രനെ​യും അവരുടെ​കൂ​ടെ അയയ്‌ക്കു​ന്നുണ്ട്‌. നിങ്ങ​ളെ​ക്കു​റിച്ച്‌ നല്ല ഉറപ്പു​ള്ള​തുകൊണ്ട്‌ ആ സഹോ​ദരൻ ഇപ്പോൾ കൂടുതൽ ഉത്സാഹി​യാണ്‌. 23  തീത്തോസിനെപ്പറ്റി ഇനി വല്ലതും അറിയ​ണമെ​ന്നുണ്ടെ​ങ്കിൽ,* തീത്തോ​സ്‌ എന്റെ കൂട്ടാ​ളി​യും നിങ്ങളു​ടെ ക്ഷേമത്തി​നാ​യി പ്രവർത്തി​ക്കു​ന്ന​തിൽ എന്റെ സഹപ്ര​വർത്ത​ക​നും ആണ്‌. മറ്റു സഹോ​ദ​ര​ന്മാരെ​പ്പറ്റി ചോദ്യ​ങ്ങ​ളുണ്ടെ​ങ്കിൽ ഞാൻ പറയട്ടെ, അവർ സഭകളു​ടെ അപ്പോ​സ്‌ത​ല​ന്മാ​രും ക്രിസ്‌തു​വി​ന്റെ മഹത്ത്വ​വും ആണ്‌. 24  അതുകൊണ്ട്‌ നിങ്ങൾക്ക്‌ ആത്മാർഥ​സ്‌നേ​ഹ​മുണ്ടെന്ന്‌ അവർക്കു കാണി​ച്ചുകൊ​ടു​ക്കുക.+ നിങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾ പുകഴ്‌ത്തി​പ്പ​റ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണെന്നു സഭകൾ മനസ്സി​ലാ​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “നിറഞ്ഞു​ക​വി​യുന്ന.”
അനു. എ5 കാണുക.
അഥവാ “ചോദ്യ​ങ്ങ​ളു​ണ്ടെ​ങ്കിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം