വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!

ആരോഗ്യവും മനക്കരുത്തും

ആരോഗ്യവും മനക്കരുത്തും

വിട്ടു​മാ​റാത്ത ആരോ​ഗ്യ​പ്ര​ശ്‌ന​മോ വൈക​ല്യ​മോ ഒരു വ്യക്തി​യു​ടെ ജീവി​തത്തെ മാറ്റി​മ​റി​ച്ചേ​ക്കാം. നല്ല ആരോ​ഗ്യ​വും ചുറു​ചു​റു​ക്കു​മുള്ള ഉൾഫ്‌ എന്ന വ്യക്തി തളർന്ന് കിടപ്പി​ലാ​യി. അദ്ദേഹം പറയുന്നു: “ഞാൻ വിഷാ​ദ​ത്തിൽ മുങ്ങി​ത്താ​ണു. എന്‍റെ കരുത്തും ധൈര്യ​വും ശക്തിയും ഒക്കെ ചോർന്നു​പോ​യി. . . . ഞാൻ ആകെ തകർന്നു.”

ഉൾഫിന്‍റെ അനുഭവം നമ്മെ ഓർമ​പ്പെ​ടു​ത്തു​ന്നത്‌ ആരോ​ഗ്യ​കാ​ര്യ​ത്തിൽ നമുക്കാർക്കും സമ്പൂർണ​നി​യ​ന്ത്ര​ണ​മില്ല എന്നാണ്‌. എങ്കിലും, ആരോ​ഗ്യം മോശ​മാ​കാ​തി​രി​ക്കാൻ ന്യായ​മായ ചില കാര്യങ്ങൾ നമുക്കു ചെയ്യാ​നാ​കും. എന്നാൽ, നമ്മുടെ ആരോ​ഗ്യം വഷളാ​കു​ന്നെ​ങ്കി​ലോ? നമ്മൾ ദുഃഖ​ത്തി​ന്‍റെ പടുകു​ഴി​യി​ലേക്ക് ആണ്ടു​പോ​ക​ണോ? വേണ്ട. എന്തു​കൊണ്ട്? അതാണ്‌ നമ്മൾ കാണാൻപോ​കു​ന്നത്‌. എന്നാൽ അതിനു മുമ്പ്, നല്ല ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കാൻ സഹായി​ക്കുന്ന ചില തത്ത്വങ്ങൾ നമുക്കു നോക്കാം.

‘ശീലങ്ങ​ളിൽ മിതത്വം പാലി​ക്കുക.’ (1 തിമൊ​ഥെ​യൊസ്‌ 3:2, 11) അമിത​മാ​യി കഴിക്കു​ക​യും കുടി​ക്കു​ക​യും ചെയ്യുന്ന ഒരു ശീലം നമുക്കു​ണ്ടെ​ങ്കിൽ, അത്‌ ആരോ​ഗ്യ​ത്തെ സാരമാ​യി ബാധി​ക്കും. നമ്മുടെ കൈയി​ലെ കാശും തീരും. “കണക്കി​ല​ധി​കം വീഞ്ഞു കുടി​ക്കു​ന്ന​വ​രു​ടെ​യും അത്യാർത്തി​യോ​ടെ ഇറച്ചി തിന്നു​ന്ന​വ​രു​ടെ​യും കൂട്ടത്തിൽ കൂടരുത്‌. മുഴു​ക്കു​ടി​യ​നും തീറ്റി​ഭ്രാ​ന്ത​നും ദരി​ദ്ര​രാ​കും.”​—സുഭാ​ഷി​തങ്ങൾ 23:20, 21.

ശരീരം അശുദ്ധ​മാ​ക്ക​രുത്‌. ‘ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കുക.’ (2 കൊരി​ന്ത്യർ 7:1) ആളുകൾ പുകയില ചവയ്‌ക്കു​മ്പോ​ഴും പുകവ​ലി​ക്കു​മ്പോ​ഴും മയക്കു​മ​രുന്ന് ഉപയോ​ഗി​ക്കു​മ്പോ​ഴും അമിത​മാ​യി മദ്യപി​ക്കു​മ്പോ​ഴും അവരുടെ ശരീരത്തെ അശുദ്ധ​മാ​ക്കു​ക​യാണ്‌. യു. എസ്‌. രോഗ​പ്ര​തി​രോധ നിയന്ത്രണ കേന്ദ്രം പറയു​ന്നത്‌, പുകവലി “ഒരാളെ രോഗി​യാ​ക്കു​ന്നു. ശരീര​ത്തി​ലെ ഏതാണ്ട് എല്ലാ അവയവ​ങ്ങ​ളെ​യും അത്‌ ബാധി​ക്കു​ന്നു” എന്നാണ്‌.

ശരീര​ത്തെ​യും ജീവ​നെ​യും മൂല്യ​വ​ത്തായ സമ്മാന​ങ്ങ​ളാ​യി കാണുക. “ദൈവം കാരണ​മാ​ണ​ല്ലോ നമ്മൾ ജീവി​ക്കു​ക​യും ചലിക്കു​ക​യും നിലനിൽക്കു​ക​യും ചെയ്യു​ന്നത്‌.” (പ്രവൃ​ത്തി​കൾ 17:28) ഇത്‌ ഓർമ​യി​ലു​ണ്ടെ​ങ്കിൽ ജോലി ചെയ്യു​മ്പോ​ഴും വണ്ടി ഓടി​ക്കു​മ്പോ​ഴും വിനോ​ദ​വേ​ള​യി​ലും സാഹസി​ക​ത​യ്‌ക്കു മുതി​രില്ല. ഒരു നിമി​ഷത്തെ ആവേശം ജീവി​ത​കാ​ലം മുഴുവൻ നീണ്ടു​നിൽക്കുന്ന വൈക​ല്യ​ങ്ങൾ സമ്മാനി​ച്ചേ​ക്കാം!

നിഷേ​ധ​വി​കാ​രങ്ങൾ നിയ​ന്ത്രി​ക്കുക. മനസ്സും ശരീര​വും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതു​കൊണ്ട്, അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠ​യും അസൂയ​യും കടിഞ്ഞാ​ണി​ല്ലാത്ത ദേഷ്യ​വും മറ്റു ദോഷ​ക​ര​മായ വികാ​ര​ങ്ങ​ളും ഒഴിവാ​ക്കുക. “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷി​ക്കൂ!” എന്നു സങ്കീർത്തനം 37:8 പറയുന്നു. കൂടാതെ, ബൈബിൾ ഇങ്ങനെ​യും പറയുന്നു: “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്‍റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ.”​—മത്തായി 6:34.

ശുഭചി​ന്ത​ക​ളാൽ മനസ്സു നിറയ്‌ക്കുക. “ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു” എന്നു സുഭാ​ഷി​തങ്ങൾ 14:30 പറയുന്നു. ബൈബിൾ ഇങ്ങനെ​യും പറയുന്നു: “സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌.” (സുഭാ​ഷി​തങ്ങൾ 17:22) ശാസ്‌ത്ര​വും അത്‌ ശരി​വെ​ക്കു​ന്നു. സ്‌കോ​ട്ട്ലൻഡി​ലുള്ള ഒരു ഡോക്‌ടർ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നിങ്ങൾ ഇപ്പോൾ സന്തോ​ഷ​വാ​നാ​ണെ​ങ്കിൽ ഭാവി​യിൽ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കുറവാ​യി​രി​ക്കും.”

മനക്കരുത്ത്‌ നേടുക. മുമ്പ് പറഞ്ഞ ഉൾഫി​നെ​പ്പോ​ലെ ചില​പ്പോൾ വേദനാ​ക​ര​മായ സാഹച​ര്യ​ങ്ങൾ കുറെ​ക്കാ​ല​ത്തേക്ക് നമുക്കും സഹി​ക്കേണ്ടി വന്നേക്കാം. അല്ലാതെ വേറെ വഴിയി​ല്ലാ​യി​രി​ക്കും. എങ്കിലും, എങ്ങനെ അതിനെ നേരി​ടു​ന്നു എന്നത്‌ നമുക്കു തീരു​മാ​നി​ക്കാ​നാ​കും. ചിലർക്കു വളരെ​യ​ധി​കം നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. അത്‌ ഒരുപക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാ​ക്കും. “കഷ്ടതയു​ടെ ദിവസം നീ തളർന്നു​പോ​യാൽ നിന്‍റെ ശക്തി​കൊണ്ട് ഒരു പ്രയോ​ജ​ന​വു​മില്ല” എന്നു സുഭാ​ഷി​തങ്ങൾ 24:10 പറയുന്നു.

മറ്റു ചിലർ ആദ്യമു​ണ്ടാ​കുന്ന നിരാ​ശ​യിൽനിന്ന് പെട്ടെന്നു കരകയ​റും. പുതിയ സാഹച​ര്യ​വു​മാ​യി ഒത്തു​പോ​കാൻ അവർ പല വഴികൾ കണ്ടെത്തു​ന്നു. ഉൾഫ്‌ അങ്ങനെ​യാണ്‌ ചെയ്‌തത്‌. ഒരുപാട്‌ തവണ പ്രാർഥി​ച്ചു. ബൈബി​ളി​ലുള്ള ശുഭസ​ന്ദേ​ശ​ത്തെ​ക്കു​റിച്ച് ആഴത്തിൽ ചിന്തിച്ചു. ഇത്‌ “ചെയ്യാൻ പറ്റാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​ന്ന​തി​നു പകരം ചെയ്യാൻ പറ്റുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ” അദ്ദേഹത്തെ സഹായി​ച്ചു. വിഷമ​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കുന്ന പലരെ​യും​പോ​ലെ, അനുക​മ്പ​യും സഹാനു​ഭൂ​തി​യും എത്ര പ്രധാ​ന​മാ​ണെന്ന് ഉൾഫും മനസ്സി​ലാ​ക്കി. ഇത്‌, ആശ്വാസം നൽകുന്ന ബൈബിൾസ​ന്ദേശം മറ്റുള്ള​വ​രോ​ടു പറയാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു.

ഇതു​പോ​ലെ, ഒരുപാട്‌ ദുരിതം അനുഭ​വിച്ച ഒരാളാണ്‌ സ്റ്റീവും. 15-‍ാ‍ം വയസ്സി​ലു​ണ്ടായ ഒരു അപകടത്തെ തുടർന്ന് അദ്ദേഹ​ത്തി​ന്‍റെ കഴുത്തി​നു കീഴ്‌പോ​ട്ടു തളർന്നു​പോ​യി. എന്നാൽ 18 വയസ്സാ​യ​പ്പോൾ കൈകൾ ഉപയോ​ഗി​ക്കാ​നുള്ള പ്രാപ്‌തി അദ്ദേഹ​ത്തി​നു തിരി​ച്ചു​കി​ട്ടി. പിന്നീട്‌, അദ്ദേഹം ഒരു സർവക​ലാ​ശാ​ല​യിൽ ചേർന്നു. അവിടെ മദ്യവും മയക്കു​മ​രു​ന്നും ലൈം​ഗിക അധാർമി​ക​ത​യും അദ്ദേഹ​ത്തി​ന്‍റെ ജീവി​തത്തെ വരിഞ്ഞു​മു​റു​ക്കി. ബൈബിൾ പഠിക്കു​ന്ന​തു​വരെ അദ്ദേഹ​ത്തി​നു ജീവി​ത​ത്തിൽ പ്രതീ​ക്ഷ​യൊ​ന്നും ഉണ്ടായി​രു​ന്നില്ല. എന്നാൽ ബൈബിൾപ​ഠനം തുടങ്ങി​യ​പ്പോൾ അദ്ദേഹ​ത്തി​ന്‍റെ ജീവി​ത​ത്തി​നു വലിയ മാറ്റം വന്നുതു​ടങ്ങി. മോശ​മായ ശീലങ്ങളെ കീഴട​ക്കാൻ അദ്ദേഹ​ത്തി​നാ​യി. സ്റ്റീവ്‌ പറയുന്നു: “കുറെ​ക്കാ​ല​മാ​യി എനിക്കു തോന്നി​യി​രുന്ന ശൂന്യ​താ​ബോ​ധം ഇപ്പോൾ ഇല്ല. ഇന്ന് എന്‍റെ ജീവിതം സമാധാ​ന​വും സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ​താണ്‌.”

സ്റ്റീവി​ന്‍റെ​യും ഉൾഫി​ന്‍റെ​യും അഭി​പ്രാ​യങ്ങൾ നമ്മുടെ മനസ്സി​ലേക്കു സങ്കീർത്തനം 19:7, 8-ലെ വാക്കുകൾ കൊണ്ടു​വ​രു​ന്നു: “യഹോ​വ​യു​ടെ നിയമം ന്യൂന​ത​യി​ല്ലാ​ത്തത്‌; അതു നവ​ചൈ​ത​ന്യം പകരുന്നു. . . . യഹോ​വ​യു​ടെ ആജ്ഞകൾ നീതി​യു​ള്ളവ; അവ ഹൃദയാ​നന്ദം നൽകുന്നു; യഹോ​വ​യു​ടെ കല്‌പന ശുദ്ധമാ​യത്‌; അതു കണ്ണുകളെ പ്രകാ​ശി​പ്പി​ക്കു​ന്നു.”