വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ​യു​ടെ മുറി​പ്പാ​ടു​കൾ മായ്‌ക്കാം, എങ്ങനെ?

സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ​യു​ടെ മുറി​പ്പാ​ടു​കൾ മായ്‌ക്കാം, എങ്ങനെ?

ഒരു നവജാ​ത​ശി​ശു​വി​നെ​പ്പോ​ലെ ഇത്ര നിസ്സഹാ​യാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന മറ്റൊ​ന്നും ലോക​ത്തില്ല! പിറന്നു​വീ​ണ​പ്പോൾമു​തൽ നമ്മുടെ സുരക്ഷി​ത​ത്വം പൂർണ​മാ​യും ആശ്രയി​ച്ചി​രു​ന്നത്‌ മാതാ​പി​താ​ക്ക​ളെ​യാണ്‌. പിച്ച​വെ​ച്ചു​തു​ട​ങ്ങി​യ​പ്പോൾ അപരി​ചി​ത​രായ ആളുകൾ നമുക്ക് മാനം​മു​ട്ടെ നിൽക്കുന്ന രാക്ഷസ​ന്മാ​രെ​പ്പോ​ലെ തോന്നി​ച്ചു. അച്ഛനമ്മ​മാർ അടു​ത്തെ​ങ്ങാ​നു​മി​ല്ലെ​ങ്കിൽ അവരെ പേടി​യാ​കും. പക്ഷേ, അച്ഛന്‍റെ​യോ അമ്മയു​ടെ​യോ തലവെട്ടം കണ്ടാൽ പേടി​യൊ​ക്കെ പമ്പ കടക്കും.

കുട്ടി​ക​ളാ​യി​രു​ന്ന​പ്പോൾ, അച്ഛനമ്മ​മാർ നൽകിയ സ്‌നേ​ഹ​വും പ്രോ​ത്സാ​ഹ​ന​വും ആയിരു​ന്നു നമ്മുടെ നിലനിൽപ്പി​ന്‍റെ അടിസ്ഥാ​നം. അവർ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന തിരി​ച്ച​റിവ്‌ സുരക്ഷി​ത​രാ​ണെന്ന നമ്മുടെ ബോധ്യം ശക്തി​പ്പെ​ടു​ത്തി. നമ്മൾ ചെയ്‌ത ഒരു നല്ല കാര്യ​ത്തിന്‌ തോളിൽത്തട്ടി അഭിന​ന്ദി​ച്ച​പ്പോൾ നമ്മുടെ ആത്മവി​ശ്വാ​സം വർധിച്ചു, തുടർന്നും സത്‌പ്ര​വൃ​ത്തി​കൾ ചെയ്യാ​നുള്ള ഊർജം പകർന്നു.

അൽപ്പം​കൂ​ടി മുതിർന്ന​പ്പോൾ അടുത്ത കൂട്ടു​കാ​രും നമ്മുടെ സുരക്ഷ​യു​ടെ കാര്യ​ത്തിൽ പങ്കാളി​ക​ളാ​യി. അവരുടെ സാമീ​പ്യം നമുക്ക് ആശ്വാസം പകർന്നു, സ്‌കൂ​ളി​ലെ അന്തരീ​ക്ഷ​ത്തോ​ടുള്ള പേടി​യും കുറഞ്ഞു.

ഇതു​പോ​ലു​ള്ള ഒരു ബാല്യ​കാ​ലം ആരും കൊതി​ച്ചു​പോ​കും. പക്ഷെ, ചില ചെറു​പ്പ​ക്കാർക്ക് ഉറ്റചങ്ങാ​തി​മാർ തീരെ കുറച്ചേ ഉള്ളൂ. മിക്കവർക്കും അച്ഛനമ്മ​മാ​രു​ടെ വാത്സല്യ​വും പിന്തു​ണ​യും കിട്ടു​ന്ന​തോ പേരിനു മാത്രം! “കുടും​ബം ഒത്തൊ​രു​മിച്ച് കാര്യങ്ങൾ ചെയ്യു​ന്ന​തി​ന്‍റെ ചിത്രങ്ങൾ കാണു​മ്പോൾ ഞാൻ ഇങ്ങനെ ചിന്തി​ക്കാ​റുണ്ട്. ‘എന്‍റെ ബാല്യ​വും ഇതു​പോ​ലെ ആയിരു​ന്നെ​ങ്കിൽ!’” എന്ന് മെലീസ തുറന്നു​പ​റ​യു​ന്നു. * ഒരുപക്ഷെ, നിങ്ങൾക്കും ഇങ്ങനെ തോന്നി​യി​ട്ടു​ണ്ടാ​കും.

സുരക്ഷി​ത​ത്വം ഇല്ലാതെ വളർന്ന​തി​ന്‍റെ പ്രശ്‌ന​ങ്ങൾ

വളർച്ച​യു​ടെ ഘട്ടത്തിൽ, നിങ്ങൾക്ക് ആത്മവി​ശ്വാ​സ​ത്തി​ന്‍റെ കുറവ്‌ ഉണ്ടായി​രു​ന്നി​രി​ക്കാം. വാത്സല്യ​വും പ്രോ​ത്സാ​ഹ​ന​വും വളരെ കുറച്ചു മാത്രമേ കിട്ടി​യി​ട്ടു​ണ്ടാ​കൂ. ഒരുപക്ഷെ, അച്ഛനമ്മ​മാർ നിരന്ത​ര​മാ​യി വഴക്കടി​ച്ച​തും അവസാനം വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ച്ച​തും നിങ്ങൾ ഇപ്പോ​ഴും ഓർക്കു​ന്നു​ണ്ടാ​കാം. ‘അവർ വേർപി​രി​ഞ്ഞ​തി​ന്‍റെ കാരണ​ക്കാ​രൻ ഞാനാ​ണ​ല്ലോ’ എന്ന് നിങ്ങൾ തെറ്റായി നിഗമനം ചെയ്‌തേ​ക്കാം. അതിലും മോശ​മായ സംഗതി, ഒരുപക്ഷെ അച്ഛനോ അമ്മയോ നിങ്ങളെ അധി​ക്ഷേ​പി​ക്കു​ക​യോ ക്രൂര​മാ​യി ദേഹോ​പ​ദ്ര​വ​മേൽപ്പി​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടാ​കാം എന്നതാണ്‌.

സുരക്ഷി​ത​ത്വം ലഭിക്കാ​തെ വളർന്നു​വന്ന കുട്ടി എങ്ങനെ​യാ​യി​രി​ക്കും പ്രതി​ക​രി​ക്കുക? ചിലർ മയക്കു​മ​രു​ന്നി​ലേ​ക്കോ കടുത്ത മദ്യപാ​ന​ത്തി​ലേ​ക്കോ കൗമാ​ര​ത്തിൽത്തന്നെ വഴിതി​രി​ഞ്ഞേ​ക്കാം. തന്നെ സ്‌നേ​ഹി​ക്കുന്ന ആരെ​യെ​ങ്കി​ലും കിട്ടു​മോ​യെന്ന് അന്വേ​ഷിച്ച് ചിലർ കുറ്റവാ​ളി​സം​ഘ​ങ്ങ​ളിൽ ചെന്നു​പെ​ടു​ന്നു. മറ്റു ചിലർ സ്‌നേ​ഹ​വും പരിഗ​ണ​ന​യും തേടി പ്രണയ​ബ​ന്ധ​ങ്ങ​ളി​ലേക്ക് എടുത്തു​ചാ​ടു​ന്നു. പക്ഷെ, ഇത്തരം ബന്ധങ്ങൾ നിലനിൽക്കു​ന്നത്‌ വളരെ അപൂർവ​മാണ്‌. അതിന്‍റെ തകർച്ച​യോ കൂടുതൽ അരക്ഷി​താ​വ​സ്ഥ​യി​ലേക്ക് അവരെ നയിക്കു​ന്നു.

ചില കൗമാ​ര​ക്കാർ ഇത്തരം വൻചതി​ക്കു​ഴി​ക​ളിൽ വീണി​ല്ലെ​ങ്കിൽപ്പോ​ലും അവർ ഒരുപക്ഷെ, ആത്മാഭി​മാ​നം ഇല്ലാ​തെ​യാ​യി​രി​ക്കാം വളർന്നു​വ​ന്നത്‌. അന്ന ഇങ്ങനെ മനസ്സു​തു​റ​ക്കു​ന്നു: “നീ ഒന്നിനും കൊള്ളാ​ത്ത​വ​ളാ​ണെന്ന എന്‍റെ അമ്മയുടെ സ്ഥിരം പല്ലവി കേട്ടു​കേട്ട് എന്‍റെ മനസ്സി​ടി​ഞ്ഞു​പോ​യി. എന്നെക്കു​റിച്ച് അമ്മ എന്തെങ്കി​ലും ഒരു നല്ലവാക്കു പറഞ്ഞതാ​യോ എന്നെ ഒന്നു തലോ​ടി​യ​താ​യോ എന്‍റെ ഓർമ​യി​ലെ​ങ്ങും ഇല്ല.”

നമ്മളെ വളർത്തിയ വിധം മാത്രമല്ല, സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ​യു​ടെ കാരണം. വേദനാ​ജ​ന​ക​മായ ഒരു വിവാ​ഹ​മോ​ച​ന​മോ വാർധ​ക്യ​ത്തി​ന്‍റെ ക്ലേശങ്ങ​ളോ എന്തിന്‌, ആകാര​ഭം​ഗി​യെ​ക്കു​റി​ച്ചുള്ള ആകുല​ത​കൾപോ​ലും അതിന്‌ കാരണ​മാ​യേ​ക്കാം. കാരണം എന്തായാ​ലും, അരക്ഷി​ത​ബോ​ധ​ത്തിന്‌ നമ്മുടെ സന്തോഷം കവരാ​നും മറ്റുള്ള​വ​രു​മാ​യുള്ള ബന്ധം താറു​മാ​റാ​ക്കാ​നും കഴിയും. ഇത്തരം വികാ​ര​വി​ചാ​ര​ങ്ങളെ എങ്ങനെ മറിക​ട​ക്കാം?

ദൈവം നമ്മളെ​ക്കു​റിച്ച് കരുതു​ന്നുണ്ട്

നമുക്ക് സഹായം ലഭ്യമാ​ണെന്ന് ഓർക്കുക. നമ്മളെ​യെ​ല്ലാം സഹായി​ക്കാൻ കഴിയു​ന്ന​വ​നും സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​നും ആയ ഒരുവ​നുണ്ട്—ദൈവം!

തന്‍റെ പ്രവാ​ച​ക​നായ യശയ്യയി​ലൂ​ടെ ദൈവം നമുക്ക് തരുന്ന സന്ദേശം ഇതാണ്‌: “ഭ്രമി​ച്ചു​നോ​ക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീക​രി​ക്കും; ഞാൻ നിന്നെ സഹായി​ക്കും; എന്‍റെ നീതി​യുള്ള വല​ങ്കൈ​കൊ​ണ്ടു ഞാൻ നിന്നെ താങ്ങും.” (യശയ്യ 41:10, 13) ദൈവം ആലങ്കാ​രി​ക​മാ​യി തന്‍റെ കൈ​കൊണ്ട് നമ്മളെ താങ്ങും എന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! ഉത്‌കണ്‌ഠ​പ്പെ​ടേണ്ട യാതൊ​രു കാര്യ​വു​മില്ല!

ജീവി​ത​ത്തിൽ ഉത്‌കണ്‌ഠ അനുഭ​വിച്ച അനേക​രെ​ക്കു​റിച്ച് ബൈബിൾ വിവരി​ക്കു​ന്നു. അവർക്ക് ഉത്‌കണ്‌ഠ അനുഭ​വ​പ്പെ​ട്ടെ​ങ്കി​ലും ആലങ്കാ​രി​ക​മായ അർഥത്തിൽ ദൈവ​ത്തി​ന്‍റെ കൈ പിടി​ക്കാൻ അവർ പഠിച്ചു. ഒരു കുട്ടി​യു​ണ്ടാ​കാ​തി​രു​ന്ന​തു​കൊണ്ട് താനൊ​രു പരാജ​യ​മാ​ണെന്ന് ശമൂ​വേ​ലി​ന്‍റെ അമ്മയായ ഹന്നായ്‌ക്കു തോന്നി. വന്ധ്യത​യെ​പ്രതി അവൾ പലപ്പോ​ഴും പരിഹാ​സം നേരി​ട്ടി​രു​ന്നു. അതിന്‍റെ ഫലമായി ഹന്നായ്‌ക്ക് വിശപ്പി​ല്ലാ​താ​കു​ക​യും മിക്ക​പ്പോ​ഴും കരയു​ക​യും ചെയ്‌തു. (1 ശമുവേൽ 1:6, 8) പക്ഷെ, തന്‍റെ വികാ​രങ്ങൾ ദൈവ​മു​മ്പാ​കെ പകർന്നു​ക​ഴി​ഞ്ഞ​പ്പോൾ അവൾക്കു പിന്നീട്‌ ഒരിക്ക​ലും അരക്ഷി​ത​ബോ​ധം തോന്നി​യി​ട്ടില്ല.—1 ശമുവേൽ 1:18.

സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​നെ​യും അരക്ഷി​ത​ബോ​ധം അലട്ടി​യി​രു​ന്നു. വർഷങ്ങ​ളോ​ളം ശൗൽ ദാവീ​ദി​നെ വേട്ടയാ​ടി. തന്‍റെ നേർക്കു​ണ്ടായ പല വധശ്ര​മ​ങ്ങ​ളും അതിജീ​വി​ച്ചെ​ങ്കി​ലും ചില​പ്പോൾ ദാവീ​ദിന്‌ താൻ പ്രശ്‌ന​ങ്ങ​ളിൽ മുങ്ങി​ത്താ​ഴു​ക​യാ​ണെന്ന് തോന്നി. (സങ്കീർത്ത​നങ്ങൾ 55:3-5; 69:1) എന്നിട്ടും ദാവീദ്‌ ഇങ്ങനെ എഴുതി: “ഞാൻ സമാധാ​ന​ത്തോ​ടെ കിടന്നു​റ​ങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കു​മാ​റാ​ക്കു​ന്നത്‌.”—സങ്കീർത്ത​നങ്ങൾ 4:8.

ഹന്നായും ദാവീ​ദും തങ്ങളുടെ വൈകാ​രി​ക​ഭാ​രങ്ങൾ യഹോ​വ​യു​ടെ മേൽ ഇട്ടു. ദൈവം അവരെ പുലർത്തി​യത്‌ അവർ അനുഭ​വി​ച്ച​റി​യു​ക​യും ചെയ്‌തു. (സങ്കീർത്ത​നങ്ങൾ 55:22) നമുക്കും അതു​പോ​ലെ എങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിയും?

സുരക്ഷി​ത​ബോ​ധം ഉള്ളവരാ​യി​രി​ക്കാ​നുള്ള മൂന്നു വഴികൾ

1. ഒരു പിതാ​വി​നെ എന്നപോ​ലെ യഹോ​വയെ ആശ്രയി​ക്കു​ക

“ഏകസത്യ​ദൈവ”മായ തന്‍റെ പിതാ​വി​നെ​ക്കു​റിച്ച് അറിയാൻ യേശു നമ്മളോ​ടു ആവശ്യ​പ്പെട്ടു. (യോഹ​ന്നാൻ 17:3) “അവനോ നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്ന് പൗലോസ്‌ അപ്പൊസ്‌തലൻ നമുക്ക് ഉറപ്പു​നൽകു​ന്നു. (പ്രവൃ​ത്തി​കൾ 17:27) “ദൈവ​ത്തോട്‌ അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോട്‌ അടുത്തു വരും” എന്ന് യാക്കോ​ബും എഴുതി.—യാക്കോബ്‌ 4:8.

നമ്മളെ സ്‌നേ​ഹി​ക്കു​ക​യും കരുതു​ക​യും ചെയ്യുന്ന സ്‌നേ​ഹ​വാ​നായ ഒരു സ്വർഗീ​യ​പി​താവ്‌ ഉണ്ടെന്നുള്ള അറിവ്‌ ഉത്‌കണ്‌ഠകൾ തരണം ചെയ്യാ​നുള്ള നിർണാ​യ​ക​മായ ഒരു പടിയാണ്‌. ഈ വിശ്വാ​സം പടുത്തു​യർത്താൻ സമയം എടു​ത്തേ​ക്കാ​മെ​ന്നത്‌ ശരിയാണ്‌. പക്ഷെ, അങ്ങനെ ചെയ്യു​ന്നത്‌ ശരിക്കും പ്രയോ​ജ​ന​ക​ര​മാ​ണെന്ന് അനേകർ കണ്ടെത്തി​യി​രി​ക്കു​ന്നു. “യഹോ​വയെ എന്‍റെ പിതാ​വാ​യി സ്വീക​രി​ച്ച​പ്പോൾ എന്‍റെ ഉള്ളിന്‍റെ ഉള്ളിലെ വികാ​ര​ങ്ങ​ളെ​ല്ലാം യാതൊ​രു സങ്കോ​ച​വും കൂടാതെ തുറന്നു​പ​റ​യാൻ വിശ്വസ്‌ത​നായ ഒരാളെ എനിക്കു ലഭിച്ചു. ഇത്‌ എനിക്ക് വലിയ ആശ്വാസം നൽകി” എന്ന് കരോ​ളിൻ പറയുന്നു.

റെയ്‌ച്ചൽ ഓർക്കു​ന്നു: “മാതാ​പി​താ​ക്കൾപോ​ലും സഹായ​ത്തി​നി​ല്ലാ​തെ ഞാൻ ഒറ്റയ്‌ക്കാ​ണെന്ന് തോന്നിയ സന്ദർഭ​ങ്ങ​ളി​ലെ​ല്ലാം എന്നെ സഹായി​ച്ച​തും സംരക്ഷി​ച്ച​തും യഹോ​വ​യാണ്‌. എനിക്ക് യഹോ​വ​യോട്‌ സംസാ​രി​ക്കാ​നും എന്‍റെ പ്രശ്‌ന​ങ്ങ​ളിൽ സഹായി​ക്ക​ണ​മെന്ന് അപേക്ഷി​ക്കാ​നും സാധി​ക്കു​ന്നു. ദൈവം എന്നെ സഹായി​ക്കു​ക​യും ചെയ്‌തു.”  *

2. ഒരു ആത്മീയ​കു​ടും​ബം കണ്ടെത്തുക.

യേശു തന്‍റെ ശിഷ്യ​ന്മാ​രെ അന്യോ​ന്യം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​യി കരുതാൻ പഠിപ്പി​ച്ചു. യേശു പറഞ്ഞു: “എല്ലാവ​രും സഹോ​ദ​ര​ന്മാർ.” (മത്തായി 23:8) തന്‍റെ യഥാർഥ അനുഗാ​മി​കൾ പരസ്‌പരം സ്‌നേ​ഹി​ക്ക​ണ​മെ​ന്നും ഒരു വലിയ ആത്മീയ​കു​ടും​ബ​മാ​യി​ത്തീ​ര​ണ​മെ​ന്നും യേശു ആഗ്രഹി​ച്ചു.—മത്തായി 12:48-50; യോഹ​ന്നാൻ 13:35.

സഭകൾ യഥാർഥ ആത്മീയ​കു​ടും​ബ​ത്തി​ന്‍റെ ഊഷ്‌മ​ള​ത​യും ആശ്വാ​സ​വും പകരുന്ന ഒരു ഇടമാ​യി​രി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ ആത്മാർഥ​മാ​യി യത്‌നി​ക്കു​ന്നു. (എബ്രായർ 10:24, 25) തങ്ങളുടെ വൈകാ​രി​ക​ക്ഷ​തങ്ങൾ സുഖ​പ്പെ​ടു​ത്താ​നുള്ള ആശ്വാ​സ​ദാ​യ​ക​മായ ലേപന​മാ​യി സഭാ​യോ​ഗങ്ങൾ വർത്തി​ക്കു​ന്നെന്ന് അനേകർ അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

ഇത്‌ ശരി​വെ​ക്കു​ന്ന​താണ്‌ ബീന എന്ന സഹോ​ദ​രി​യു​ടെ അഭി​പ്രാ​യം: “ഞാൻ അനുഭ​വി​ക്കുന്ന വേദന​യു​ടെ തീവ്രത അതേ അളവിൽ മനസ്സി​ലാ​ക്കുന്ന ഒരു ഉറ്റസു​ഹൃത്ത്‌ എനിക്കു സഭയിൽ ഉണ്ട്. അവൾ ഞാൻ പറയു​ന്നത്‌ കേൾക്കും, എനിക്ക് ആശ്വാസം തരുന്ന തിരു​വെ​ഴു​ത്തു​കൾ കാണി​ച്ചു​ത​രും, എന്നോ​ടൊ​പ്പം പ്രാർഥി​ക്കും. ഞാൻ ഒറ്റപ്പെ​ടു​ന്നി​ല്ലെന്ന് അവൾ ഉറപ്പാ​ക്കും. എന്‍റെ വിഷമങ്ങൾ തുറന്നു​പ​റ​യാ​നും എന്‍റെ ഭാരങ്ങൾ ഇറക്കി​വെ​ക്കാ​നും എന്നെ സഹായി​ക്കും. അവളുടെ സഹായം ഞാൻ വളരെ​യേറെ വിലമ​തി​ക്കു​ന്നു. ഞാൻ സുരക്ഷി​ത​യാ​ണെന്ന് തോന്നാൻ അവൾ ഇടയാ​ക്കു​ന്നു.” റെയ്‌ച്ച​ലി​നും സമാന​മായ അഭി​പ്രാ​യ​മാ​ണു​ള്ളത്‌: “സഭയിൽ എനിക്ക് ഒരുപാട്‌ അച്ഛന്മാ​രെ​യും അമ്മമാ​രെ​യും കിട്ടി. എനിക്ക് സ്‌നേഹം ലഭിക്കു​ന്നു​ണ്ടെ​ന്നും ഞാൻ സുരക്ഷി​ത​യാ​ണെ​ന്നും തോന്നാൻ അവർ ഇടയാക്കി.”

3. മറ്റുള്ള​വ​രോട്‌ സ്‌നേ​ഹ​വും ദയയും കാണി​ക്കുക.

മറ്റുള്ള​വ​രോട്‌ സ്‌നേ​ഹ​വും ദയയും കാണി​ക്കു​ന്നത്‌ നിലനിൽക്കുന്ന സുഹൃദ്‌ബന്ധം കെട്ടി​പ്പ​ടു​ക്കാൻ സഹായി​ക്കും. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ല​ത്രേ” എന്ന് യേശു പറഞ്ഞു. (പ്രവൃ​ത്തി​കൾ 20:35) നമ്മൾ എത്രയ​ധി​കം സ്‌നേഹം കാണി​ക്കു​ന്നു​വോ അത്രയ​ധി​കം സ്‌നേഹം നമുക്ക് തിരിച്ച് ലഭിക്കും എന്നത്‌ സംശയ​മി​ല്ലാത്ത കാര്യ​മാണ്‌. യേശു ശിഷ്യ​ന്മാ​രോട്‌ പറഞ്ഞു: “കൊടു​ത്തു​ശീ​ലി​ക്കു​വിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.”—ലൂക്കോസ്‌ 6:38.

അങ്ങനെ, സ്‌നേഹം കൊടു​ക്കു​ക​യും വാങ്ങു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ നമുക്ക് കൂടുതൽ സുരക്ഷി​ത​ത്വ​ബോ​ധം തോന്നും. ബൈബിൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്ന​തു​പോ​ലെ “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ക​യില്ല.” (1 കൊരി​ന്ത്യർ 13:8) മരിയ തുറന്നു​സ​മ്മ​തി​ക്കു​ന്നു: “ഞാൻ എന്നെക്കു​റി​ച്ചു​തന്നെ ചില തെറ്റായ ധാരണ​ക​ളാണ്‌ വെച്ചു​പു​ലർത്തു​ന്ന​തെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു. അത്തരം ചിന്താ​ഗ​തി​ക​ളിൽനിന്ന് പുറത്തു​ക​ട​ക്കാൻ എന്നാലാ​വോ​ളം മറ്റുള്ള​വരെ സഹായി​ക്കു​ക​യും എന്നെപ്പറ്റി മാത്രം ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ മതിയാ​ക്കു​ക​യും ചെയ്‌തു. ഇത്‌ എല്ലായ്‌പോ​ഴും എനിക്ക് സംതൃപ്‌തി നൽകുന്നു.”

എല്ലാവർക്കും സുരക്ഷി​ത​ത്വം

ഇവയൊ​ന്നും സത്വര​വും ശാശ്വ​ത​വും ആയ ആശ്വാസം നൽകുന്ന ‘സൂത്ര​വി​ദ്യ​കൾ’ അല്ല. പക്ഷെ, അവയ്‌ക്ക് വലിയ മാറ്റം വരുത്താ​നുള്ള കഴിവുണ്ട്. എങ്കിലും,“സുരക്ഷി​ത​യ​ല്ലെന്ന തോന്നൽ എന്നെ ഇടയ്‌ക്കി​ടെ അലട്ടാ​റു​ണ്ടെന്ന്” കരോ​ളിൻ സമ്മതി​ച്ചു​പ​റ​യു​ന്നു. “എന്നാൽ, ദൈവം എനിക്കു​വേണ്ടി കരുതു​ന്ന​തു​കൊ​ണ്ടും, സുരക്ഷ ഉറപ്പാ​ക്കുന്ന അനേകം കൂട്ടു​കാർ ഉള്ളതു​കൊ​ണ്ടും ഇപ്പോൾ കൂടുതൽ ആത്മാഭി​മാ​നം തോന്നു​ന്നു.” റെയ്‌ച്ച​ലി​ന്‍റെ അഭി​പ്രാ​യ​വും മറ്റൊന്നല്ല: “ദുഃഖ​ക​ര​മായ കാര്യങ്ങൾ ഇടയ്‌ക്കി​ടെ പൊങ്ങി​വ​രാ​റുണ്ട്. എന്നാൽ, എനിക്കു​വേണ്ട മാർഗ​നിർദേശം തരാനും കാര്യ​ങ്ങ​ളു​ടെ നല്ലവശം കാണു​ന്ന​തിന്‌ സഹായി​ക്കാ​നും ആത്മീയ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ഉണ്ട്. എല്ലാറ്റി​ലു​മു​പരി, എല്ലാ ദിവസ​വും എനിക്ക് തുറന്നു​സം​സാ​രി​ക്കാൻ ഒരു സ്വർഗീ​യ​പി​താ​വും! ഇവയെ​ല്ലാം ആശ്വാ​സ​ത്തി​ന്‍റെ ഉറവു​ക​ളാണ്‌.”

എല്ലാവർക്കും പൂർണ​സു​രക്ഷ ഉറപ്പാ​ക്കുന്ന ഒരു പുതിയ ലോകം വരുന്ന​തി​നെ​ക്കു​റിച്ച് ബൈബിൾ പറയുന്നു

നമ്മുടെ പ്രശ്‌ന​ങ്ങൾക്ക് ഒരു ശാശ്വ​ത​പ​രി​ഹാ​ര​വും ഉണ്ട്. എല്ലാവർക്കും പൂർണ​സു​രക്ഷ ഉറപ്പാ​ക്കുന്ന ഒരു പുതിയ ലോകം വരുന്ന​തി​നെ​ക്കു​റിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവർ ഓരോ​രു​ത്തൻ താന്താന്‍റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്‍റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല.” (മീഖ 4:4) ആ സമയത്ത്‌, നമ്മുടെ സുരക്ഷി​ത​ത്വ​ത്തിന്‌ തുരങ്കം​വെ​ക്കാൻ ആരുമു​ണ്ടാ​യി​രി​ക്കില്ല; ആരും നമ്മളെ ഉപദ്ര​വി​ക്കു​ക​യും ഇല്ല. കഴിഞ്ഞ കാലങ്ങൾ മനസ്സിന്‌ ഏല്‌പിച്ച യാതൊ​രു മുറി​പ്പാ​ടു​ക​ളും ‘ആരു​ടെ​യും മനസ്സിൽ വരിക​യില്ല’ (യശയ്യ 65:17, 25) ദൈവ​വും പുത്ര​നായ യേശു​ക്രിസ്‌തു​വും ‘നീതി​യു​ടെ പ്രവൃ​ത്തി​കൾ’ നടപ്പാ​ക്കും. അതിന്‍റെ ഫലം, “ശാശ്വ​ത​വി​ശ്രാ​മ​വും നിർഭ​യ​ത​യും ആയിരി​ക്കും.”—യശയ്യ 32:17. ▪(w16-E No.1)