വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 79

ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കുക

ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കുക

(മത്തായി 28:19, 20)

  1. 1. അതിയായ്‌ സന്തോ​ഷി​പ്പൂ ഞങ്ങൾ,

    പുതി​യോർ പഠിക്കു​മ്പോൾ;

    നാഥാ നിൻ അജങ്ങളാ​യ​വർ

    നിൻ സത്യം കൈ​ക്കൊ​ള്ളു​മ്പോൾ.

    (കോറസ്‌)

    കാത്തീ​ടണേ യഹോവേ നീ

    ഈ പ്രിയരെ നിൻ കാവലിൽ.

    നിറയ്‌ക്ക നിൻ ആത്മാവി​നാൽ

    നിത്യ​മ​വർ സത്യത്തിൽ ധീരരായ്‌ നിൽപ്പാൻ.

  2. 2. അഗ്നിയെ വെല്ലും വിശ്വാ​സ​ത്തിൽ

    അജങ്ങൾ വളർന്നീ​ടാൻ,

    അവർക്കായ്‌ യാചി​ച്ച​പ്പോ​ഴെ​ല്ലാം

    അറിഞ്ഞു നിൻ കാരു​ണ്യം.

    (കോറസ്‌)

    കാത്തീ​ടണേ യഹോവേ നീ

    ഈ പ്രിയരെ നിൻ കാവലിൽ.

    നിറയ്‌ക്ക നിൻ ആത്മാവി​നാൽ

    നിത്യ​മ​വർ സത്യത്തിൽ ധീരരായ്‌ നിൽപ്പാൻ.

  3. 3. നിന്നി​ലും, ക്രിസ്‌തു​വി​ലു​മവർ

    ഹൃദയം അർപ്പി​ക്കു​മ്പോൾ,

    ജീവന്റെ ഓട്ടത്തിൽ ജയിപ്പാൻ

    നിൻ കൃപ നൽകേ​ണമേ.

    (കോറസ്‌)

    കാത്തീ​ടണേ യഹോവേ നീ

    ഈ പ്രിയരെ നിൻ കാവലിൽ.

    നിറയ്‌ക്ക നിൻ ആത്മാവി​നാൽ

    നിത്യ​മ​വർ സത്യത്തിൽ ധീരരായ്‌ നിൽപ്പാൻ.