വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി

ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി
  • ജനനം: 1968

  • രാജ്യം: അമേരി​ക്കൻ ഐക്യ​നാ​ടു​കൾ

  • ചരിത്രം: സമ്പന്നനാ​കാൻ പ്രാർഥിച്ച ഒരു ബിസി​നെസ്സ്‌ വിദഗ്‌ധൻ

എന്റെ പഴയ കാലം

 ന്യൂ​യോർക്കി​ലെ റോച്ച​സ്റ്റ​റി​ലുള്ള ഒരു കത്തോ​ലിക്ക കുടും​ബ​ത്തി​ലാ​ണു ഞാൻ വളർന്നത്‌. എനിക്ക്‌ എട്ടു വയസ്സു​ള്ള​പ്പോൾ മാതാ​പി​താ​ക്കൾ വേർപി​രി​ഞ്ഞു. പാവ​പ്പെ​ട്ടവർ താമസി​ച്ചി​രുന്ന കെട്ടി​ട​ത്തി​ലാണ്‌ എന്റെ അമ്മ കഴിഞ്ഞി​രു​ന്നത്‌. ഇടദി​വ​സ​ങ്ങ​ളിൽ ഞാൻ അവിടെ താമസി​ക്കും. എന്നാൽ ശനിയും ഞായറും ഞാൻ പപ്പയുടെ കൂടെ​യാ​യി​രു​ന്നു. സൗകര്യ​ങ്ങ​ളൊ​ക്കെ​യുള്ള സമ്പന്നമായ ചുറ്റു​പാ​ടാ​യി​രു​ന്നു അവിടെ. ആറു മക്കളു​മാ​യി ജീവിതം തള്ളിനീ​ക്കാൻ അമ്മ നന്നേ പാടു​പെട്ടു. അതു കണ്ടാണു ഞാൻ വളർന്നത്‌. ഒരിക്കൽ പണക്കാ​ര​നാ​കു​ന്ന​തും എന്റെ കുടും​ബത്തെ സഹായി​ക്കു​ന്ന​തും ഞാൻ സ്വപ്‌നം കണ്ടു.

 ഞാൻ ജീവി​ത​ത്തിൽ വിജയി​ച്ചു​കാ​ണാൻ എന്റെ പപ്പ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ഹോട്ടൽ മാനേ​ജ്‌മെന്റ്‌ പഠിപ്പി​ക്കുന്ന അവിടത്തെ പ്രശസ്‌ത​മായ ഒരു കോ​ളേജ്‌ പോയി കാണാൻ പപ്പ എന്നോടു പറഞ്ഞു. എനിക്ക്‌ അവിടം ഇഷ്ടപ്പെട്ടു, ആ കോ​ളേ​ജിൽ ചേർന്നു. പണക്കാ​ര​നാ​കാ​നും സന്തോഷം നേടാ​നും ഉള്ള എന്റെ പ്രാർഥ​ന​യ്‌ക്കു ദൈവം തന്ന ഉത്തരമാണ്‌ അത്‌ എന്ന്‌ ഞാൻ വിചാ​രി​ച്ചു. പിന്നീ​ടുള്ള അഞ്ച്‌ വർഷം ഞാൻ അവിടെ നിന്ന്‌ ഹോട്ടൽ മാനേ​ജ്‌മെ​ന്റും ബിസി​നെസ്സ്‌ നിയമ​ങ്ങ​ളും ബിസി​നെ​സ്സി​ന്റെ സാമ്പത്തി​ക​വ​ശ​ങ്ങ​ളും പഠിച്ചു. അതോ​ടൊ​പ്പം നെവാ​ഡ​യി​ലെ ലാസ്‌ വേഗസി​ലുള്ള ചൂതാട്ടം നടക്കുന്ന ഒരു ഹോട്ട​ലി​ലും ഞാൻ ജോലി നോക്കി​യി​രു​ന്നു.

ചൂതാട്ടത്തിനായി വരുന്ന​വർക്കു സൗകര്യ​ങ്ങൾ ഒരുക്കു​ന്ന​തും എന്റെ ജോലി​യാ​യി​രു​ന്നു

 22 വയസ്സിൽത്തന്നെ ഞാൻ ആ ഹോട്ട​ലി​ലെ ഒരു ഉന്നത ഉദ്യോ​ഗ​സ്ഥ​നാ​യി. മറ്റുള്ള​വ​രു​ടെ മുന്നിൽ ഞാൻ പണക്കാ​ര​നാ​യി​രു​ന്നു, ജീവി​ത​ത്തിൽ വിജയി​ച്ച​വ​നാ​യി​രു​ന്നു. ലോക​ത്തി​ലെ​തന്നെ ഏറ്റവും നല്ല ഭക്ഷണവും മുന്തിയ ഇനം വൈനും മദ്യവും ഒക്കെയാ​ണു ഞാൻ കഴിച്ചി​രു​ന്നത്‌. ബിസി​നെ​സ്സി​ലെ എന്റെ കൂട്ടു​കാർ ഇങ്ങനെ പറയു​മാ​യി​രു​ന്നു: “പണമാണ്‌ ഈ ലോകത്തെ നയിക്കു​ന്നത്‌, അതു നീ ഒരിക്ക​ലും മറക്കരുത്‌.” അവരുടെ കാഴ്‌ച​പ്പാ​ടിൽ യഥാർഥ​സ​ന്തോ​ഷ​ത്തി​ന്റെ രഹസ്യം പണമാ​യി​രു​ന്നു.

 എന്റെ ജോലി​യിൽ ലാസ്‌ വേഗസിൽ ചൂതാ​ട്ട​ത്തി​നാ​യി വന്നിരുന്ന അതിസ​മ്പ​ന്ന​രായ ആളുകൾക്കു വേണ്ട സൗകര്യ​ങ്ങൾ ഒരുക്കി​ക്കൊ​ടു​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു. അവർക്കു ധാരാളം പണമു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സന്തോ​ഷ​മി​ല്ലാ​യി​രു​ന്നു. എന്റെ സന്തോ​ഷ​വും നഷ്ടപ്പെ​ടാൻ തുടങ്ങി. ശരിക്കും ഞാൻ എത്രയ​ധി​കം പണം സമ്പാദി​ച്ചോ, അത്രയ​ധി​കം എന്റെ ഉത്‌കണ്‌ഠ കൂടി​ക്കൊ​ണ്ടി​രു​ന്നു. രാത്രി​ക​ളിൽ എനിക്ക്‌ ഉറങ്ങാൻപോ​ലും കഴിയാ​തെ​യാ​യി. ആത്മഹത്യ​യെ​ക്കു​റി​ച്ചു​പോ​ലും ഞാൻ ചിന്തിച്ചു. ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള എന്റെ പ്രതീ​ക്ഷ​ക​ളെ​ല്ലാം താളം​തെ​റ്റി​യ​പ്പോൾ ഞാൻ ദൈവ​ത്തോട്‌ ഇങ്ങനെ ചോദി​ച്ചു, “ശരിക്കുള്ള സന്തോഷം എനിക്ക്‌ എവിടെ കിട്ടും?”

ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം

 യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്ന എന്റെ രണ്ടു ചേച്ചി​മാർ ആ സമയത്ത്‌ ലാസ്‌ വേഗസി​ലേക്കു താമസം മാറി. അവരുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളൊ​ന്നും ഞാൻ സ്വീക​രി​ച്ചി​ല്ലെ​ങ്കി​ലും അവരോ​ടൊ​പ്പ​മി​രുന്ന്‌ എന്റെ സ്വന്തം ബൈബിൾ വായി​ക്കാ​മെന്നു ഞാൻ സമ്മതിച്ചു. എന്റെ കൈയി​ലു​ണ്ടാ​യി​രുന്ന പുതിയ അമേരി​ക്കൻ ബൈബിൾ ഭാഷാ​ന്ത​ര​ത്തിൽ യേശു​വി​ന്റെ വാക്കുകൾ ചുവന്ന നിറത്തി​ലാണ്‌ അച്ചടി​ച്ചി​രു​ന്നത്‌. യേശു പറഞ്ഞ​തെ​ല്ലാം ഞാൻ വിശ്വ​സി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവർ കൂടു​ത​ലും യേശു​വി​നെ​ക്കു​റി​ച്ചാണ്‌ എന്നോടു സംസാ​രി​ച്ചത്‌. കൂടാതെ ഒറ്റയ്‌ക്കി​രു​ന്നും ഞാൻ ബൈബിൾ വായി​ക്കു​മാ​യി​രു​ന്നു.

 വായിച്ച പല കാര്യ​ങ്ങ​ളും എന്നെ അത്ഭുത​പ്പെ​ടു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, യേശു ഇങ്ങനെ പറഞ്ഞു; “പ്രാർഥി​ക്കു​മ്പോൾ, ജനതകൾ ചെയ്യു​ന്ന​തു​പോ​ലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌. വാക്കു​ക​ളു​ടെ എണ്ണം കൂടി​യാൽ ദൈവം കേൾക്കു​മെ​ന്നാണ്‌ അവരുടെ വിചാരം.” (മത്തായി 6:7) ഒരു പുരോ​ഹി​തൻ എനിക്ക്‌ യേശു​വി​ന്റെ ചിത്രം തന്നിട്ട്‌ എന്നോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു, “ഈ ചിത്രം നോക്കി ‘നന്മ നിറഞ്ഞ മറിയമേ’ പത്തു പ്രാവ​ശ്യ​വും ‘സ്വർഗ​സ്ഥ​നായ പിതാവേ’ പത്തു പ്രാവ​ശ്യ​വും ചൊല്ലു​ക​യാ​ണെ​ങ്കിൽ നിനക്ക്‌ ആവശ്യ​മു​ള്ള​ത്ര​യും പണം ദൈവം തരും.” ശരിക്കും ഈ പ്രാർഥന ചൊല്ലു​മ്പോൾ ഞാൻ ഒരേ വാക്കു​കൾതന്നെ വീണ്ടും​വീ​ണ്ടും ഉരുവി​ടു​ക​യല്ലേ? യേശു​വി​ന്റെ ഈ വാക്കു​ക​ളും ഞാൻ വായിച്ചു: “ഭൂമി​യിൽ ആരെയും പിതാവ്‌ എന്നു വിളി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ പിതാവ്‌; സ്വർഗ​സ്ഥൻതന്നെ.” (മത്തായി 23:9) ഞാൻ ചിന്തിച്ചു, ‘പിന്നെ എന്തു​കൊ​ണ്ടാണ്‌ ഞാനും എന്റെ കൂടെ​യുള്ള കത്തോ​ലി​ക്ക​രും പുരോ​ഹി​ത​ന്മാ​രെ അച്ചനെ​ന്നും പിതാ​വെ​ന്നും ഒക്കെ വിളി​ക്കു​ന്നത്‌?’

 ബൈബി​ളി​ലെ യാക്കോ​ബി​ന്റെ പുസ്‌തകം വായി​ച്ച​പ്പോ​ഴാ​ണു ഞാൻ നേടാൻ ശ്രമിച്ച ജീവി​ത​വി​ജ​യ​ത്തെ​ക്കു​റിച്ച്‌ രണ്ടാമ​തൊ​ന്നു ചിന്തി​ക്കാൻതു​ട​ങ്ങി​യത്‌. അതിന്റെ നാലാം അധ്യാ​യ​ത്തിൽ യാക്കോബ്‌ എഴുതി, “ലോക​വു​മാ​യുള്ള സൗഹൃദം ദൈവ​ത്തോ​ടുള്ള ശത്രു​ത്വ​മാ​ണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അതു​കൊണ്ട്‌ ലോക​ത്തി​ന്റെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.” (യാക്കോബ്‌ 4:4) എന്നെ കൂടുതൽ സ്‌പർശി​ച്ചതു 17-ാം വാക്യ​മാണ്‌: “ഒരാൾ ശരി എന്താ​ണെന്ന്‌ അറിഞ്ഞി​ട്ടും അതു ചെയ്യു​ന്നി​ല്ലെ​ങ്കിൽ അതു പാപമാണ്‌.” അപ്പോൾ ഞാൻ എന്റെ ചേച്ചി​മാ​രെ വിളി​ച്ചിട്ട്‌ ആ ഹോട്ട​ലി​ലെ ജോലി ഉപേക്ഷി​ക്കു​ക​യാ​ണെന്നു പറഞ്ഞു. കാരണം ചൂതാ​ട്ട​വും അത്യാ​ഗ്ര​ഹ​വും ഉൾപ്പെടെ അവിടെ നടന്ന കാര്യ​ങ്ങ​ളൊ​ന്നും ഇനി എനിക്ക്‌ അംഗീ​ക​രി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു.

“ബൈബി​ളി​ലെ യാക്കോ​ബി​ന്റെ പുസ്‌തകം വായി​ച്ച​പ്പോ​ഴാ​ണു ഞാൻ നേടാൻ ശ്രമിച്ച ജീവി​ത​വി​ജ​യ​ത്തെ​ക്കു​റിച്ച്‌ രണ്ടാമ​തൊ​ന്നു ചിന്തി​ക്കാൻതു​ട​ങ്ങി​യത്‌.”

 ദൈവ​വു​മാ​യു​ള്ള ബന്ധവും മാതാ​പി​താ​ക്ക​ളു​മാ​യും കൂടപ്പി​റ​പ്പു​ക​ളു​മാ​യും ഉള്ള എന്റെ ബന്ധവും മെച്ച​പ്പെ​ടു​ത്താൻ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. ഇതി​നെ​ല്ലാം വേണ്ടി കൂടുതൽ സമയം ലഭിക്കു​ന്ന​തി​നാ​യി ജീവിതം ലളിത​മാ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. എന്നാൽ മാറ്റം വരുത്തു​ന്നത്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. ആ സമയത്ത്‌ ഹോട്ടൽ ബിസി​നെസ്സ്‌ മേഖല​യിൽനിന്ന്‌ എനിക്കു കണ്ണഞ്ചി​പ്പി​ക്കുന്ന ഓഫറു​കൾ വന്നു. പലതും എനിക്ക്‌ അന്നുണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ളും രണ്ടോ മൂന്നോ ഇരട്ടി ശമ്പളം വാഗ്‌ദാ​നം ചെയ്യു​ന്ന​വ​യാ​യി​രു​ന്നു. എന്നാൽ ഇതെക്കു​റിച്ച്‌ പ്രാർഥി​ച്ച​തി​നു ശേഷം ഇങ്ങനെ​യൊ​രു ജീവിതം ഇനി എനിക്കു വേണ്ടെന്നു ഞാൻ തീരു​മാ​നി​ച്ചു. ഞാൻ ജോലി ഉപേക്ഷി​ച്ചിട്ട്‌ അമ്മ താമസി​ക്കുന്ന കൊച്ചു വീട്ടി​ലേക്കു പോയി. എന്നിട്ട്‌ അവിടെ ഹോട്ട​ലി​ലെ മെനു ലാമി​നേറ്റ്‌ ചെയ്യുന്ന ഒരു ചെറിയ ബിസി​നെസ്സ്‌ തുടങ്ങി.

 ജീവി​ത​ത്തിൽ പ്രധാ​ന​പ്പെട്ട കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു ബൈബിൾ എനിക്കു കാണി​ച്ചു​ത​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു പോകാൻ ഞാൻ അപ്പോ​ഴും കൂട്ടാ​ക്കി​യി​രു​ന്നില്ല. അവരെ എനിക്ക്‌ ഇഷ്ടമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ചേച്ചി​മാർ എന്നോടു ചോദി​ച്ചു. ഞാൻ പറഞ്ഞു, “നിങ്ങളു​ടെ ദൈവ​മായ യഹോവ കുടും​ബങ്ങൾ തകർക്കു​ന്ന​യാ​ളാണ്‌. ആകെ ക്രിസ്‌തു​മ​സ്സി​നും ബർത്ത്‌ഡെ​യ്‌ക്കും ഒക്കെയാ​ണു ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരുന്നത്‌. എന്നാൽ നിങ്ങളാ​ണെ​ങ്കിൽ ഇതൊ​ന്നും ആഘോ​ഷി​ക്കു​ന്നു​മില്ല.” ഇതു കേട്ട്‌ ഒരു ചേച്ചി കരയാൻ തുടങ്ങി. എന്നിട്ട്‌ ഇങ്ങനെ ചോദി​ച്ചു, “ബാക്കി ദിവസ​ങ്ങ​ളൊ​ക്കെ നീ എവി​ടെയാ? ഏതു സമയത്തും നിന്റെ കൂടെ​യാ​യി​രി​ക്കാ​നാ​ണു ഞങ്ങൾക്ക്‌ ഇഷ്ടം. എന്നാൽ നീ ഇങ്ങനെ​യുള്ള ദിവസ​ങ്ങ​ളിൽ മാത്ര​മല്ലേ വരാറു​ള്ളൂ, അതും വരണമ​ല്ലോ എന്നു വിചാ​രി​ച്ചിട്ട്‌.” അത്‌ എനിക്കു ശരിക്കും കൊണ്ടു, ഞാനും കരയാൻ തുടങ്ങി.

 യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ കുടും​ബത്തെ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ഞാൻ മനസ്സി​ലാ​ക്കി. തെറ്റു പറ്റിയത്‌ എനിക്കാ​യി​രു​ന്നു. അതു മനസ്സി​ലാ​യ​പ്പോൾ ഞാൻ അവിടു​ത്തെ രാജ്യ​ഹാ​ളി​ലെ ഒരു യോഗ​ത്തി​നു പോകാൻ തീരു​മാ​നി​ച്ചു. അവി​ടെ​വെ​ച്ചാ​ണു ഞാൻ കെവിനെ കാണു​ന്നത്‌. കുറെ​പ്പേരെ ബൈബിൾ പഠിപ്പി​ച്ചി​ട്ടു​ള്ള​യാ​ളാ​യി​രു​ന്നു കെവിൻ. ഞാനും കെവി​ന്റെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി.

 കെവി​നും ഭാര്യ​യും ലളിത​ജീ​വി​ത​മാ​ണു നയിച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ അവർക്കു മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാൻ കൂടുതൽ സമയം കിട്ടി​യി​രു​ന്നു. അവർ ആഫ്രി​ക്ക​യി​ലും മധ്യ അമേരി​ക്ക​യി​ലും ഉള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ചു​ക​ളു​ടെ നിർമാ​ണ​ത്തിൽ സഹായി​ക്കാ​നാ​യി പോകു​മാ​യി​രു​ന്നു. അങ്ങോ​ട്ടേക്കു യാത്ര ചെയ്യാ​നുള്ള പണവും സ്വന്തം വരുമാ​ന​ത്തിൽനി​ന്നു​തന്നെ അവർ കണ്ടെത്തി. അവർ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു, അവർക്കി​ട​യി​ലും നല്ല സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. അതു​പോ​ലുള്ള ഒരു ജീവി​ത​മാ​യി​രു​ന്നു എന്റെയും സ്വപ്‌നം.

 മിഷനറി സേവന​ത്തിൽനിന്ന്‌ ലഭിക്കുന്ന സന്തോ​ഷ​ത്തെ​ക്കു​റി​ച്ചുള്ള ഒരു വീഡി​യോ കെവിൻ എന്നെ കാണിച്ചു. അങ്ങനെ​യുള്ള ഒരു ജീവി​ത​മാ​ണു ഞാനും ആഗ്രഹി​ച്ചത്‌. തുടർന്ന്‌ ആറു മാസം ബൈബിൾപ​ഠ​ന​ത്തിൽ മുഴു​കിയ ഞാൻ 1995-ൽ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു. ദൈവ​ത്തോ​ടു സമ്പത്ത്‌ ചോദി​ക്കു​ന്ന​തി​നു പകരം ഞാൻ ഈ വാക്കു​കൾക്കു ചേർച്ച​യിൽ പ്രാർഥി​ക്കാൻ തുടങ്ങി: ‘എനിക്ക്‌ ദാരി​ദ്ര്യ​മോ സമ്പത്തോ തരരുതേ.’—സുഭാ​ഷി​തങ്ങൾ 30:8.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 ഞാൻ ഇപ്പോൾ ശരിക്കും സമ്പന്നനാണ്‌. സാമ്പത്തി​ക​മാ​യല്ല, ആത്മീയ​മാ​യി. ഞാൻ ഹോണ്ടു​റാ​സിൽവെച്ച്‌ ന്യൂറി​യയെ കണ്ടുമു​ട്ടി. ഞങ്ങൾ വിവാ​ഹി​ത​രാ​യി. ഞങ്ങൾക്ക്‌ ഒരുമിച്ച്‌ പനാമ​യി​ലും മെക്‌സി​ക്കോ​യി​ലും മിഷനറി സേവനം ചെയ്യാൻ കഴിഞ്ഞു. ബൈബി​ളി​ലെ ഈ വാക്കുകൾ എത്ര സത്യമാ​ണെന്നു ഞാൻ രുചി​ച്ച​റി​ഞ്ഞു: “യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാണ്‌ ഒരാളെ സമ്പന്നനാ​ക്കു​ന്നത്‌; ദൈവം അതോ​ടൊ​പ്പം വേദന നൽകു​ന്നില്ല.”—സുഭാ​ഷി​തങ്ങൾ 10:22.