വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ എങ്ങനെ ഉത്ഭവിച്ചു?

ജീവൻ എങ്ങനെ ഉത്ഭവിച്ചു?

നിങ്ങൾ ഈ വാചകം എങ്ങനെ പൂർത്തി​യാ​ക്കും?

ജീവൻ ഉണ്ടായത്‌. . .

  1. പരിണാ​മ​ത്തി​ലൂ​ടെ​യാണ്‌

  2. സൃഷ്ടി​യി​ലൂ​ടെ​യാണ്‌

 ശാസ്‌ത്ര​ത്തെ പിന്താ​ങ്ങു​ന്നവർ “പരിണാ​മ​ത്തി​ലൂ​ടെ” എന്നും മതഭക്തർ “സൃഷ്ടി​യി​ലൂ​ടെ” എന്നും പറയു​മെ​ന്നാ​ണു ചിലർ വിചാ​രി​ക്കു​ന്നത്‌.

 പക്ഷേ എപ്പോ​ഴും അങ്ങനെയല്ല.

 പല ശാസ്‌ത്ര​ജ്ഞ​ന്മാർ ഉൾപ്പെടെ അഭ്യസ്‌ത​വി​ദ്യ​രായ അനേകർ പരിണാ​മ​സി​ദ്ധാ​ന്തത്തെ ചോദ്യം ചെയ്യുന്നു എന്നതാണു വസ്‌തുത.

 കോ​ളേ​ജിൽവെച്ച്‌ പരിണാ​മ​ത്തെ​ക്കു​റിച്ച്‌ പഠിച്ചി​രുന്ന കീടശാ​സ്‌ത്ര പ്രൊ​ഫ​സ​റായ ഗെരാർഡ്‌ പറയുന്നു: “പരീക്ഷകൾ നടക്കു​മ്പോൾ പ്രൊ​ഫ​സർമാ​രെ തൃപ്‌തി​പ്പെ​ടു​ത്തുന്ന തരം ഉത്തരം ഞാൻ കൊടു​ക്കു​മാ​യി​രു​ന്നു. പക്ഷേ ആ പഠിച്ച​തൊ​ന്നും ശരിയാ​ണെന്നു ഞാൻ വിശ്വ​സി​ച്ചില്ല.”

 ചില ശാസ്‌ത്ര​ജ്ഞ​ന്മാർക്കു​പോ​ലും പരിണാ​മ​ത്തി​ലൂ​ടെ​യാ​ണു ജീവനു​ണ്ടാ​യ​തെന്ന്‌ അംഗീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ഉത്തരം കിട്ടു​ന്ന​തിന്‌ പല ഗവേഷ​ക​രെ​യും കുഴപ്പി​ക്കുന്ന രണ്ട്‌ ചോദ്യ​ങ്ങൾ നമുക്ക്‌ നോക്കാം. (1) എങ്ങനെ​യാ​യി​രു​ന്നു ജീവന്റെ തുടക്കം? (2) ജീവജാ​ലങ്ങൾ എങ്ങനെ ഉണ്ടായി?

എങ്ങനെ​യാ​യി​രു​ന്നു ജീവന്റെ തുടക്കം?

 ചിലർ പറയു​ന്നത്‌. ജീവനി​ല്ലാത്ത വസ്‌തു​ക്ക​ളിൽനിന്ന്‌ തനിയെ ജീവൻ ഉണ്ടായി.

 ചിലർക്ക്‌ ഈ ഉത്തരം തൃപ്‌തി​ക​ര​മാ​യി തോന്നാ​ത്ത​തി​ന്റെ കാരണം. ജീവന്റെ രസത​ന്ത്ര​ത്തെ​ക്കു​റി​ച്ചും തന്മാ​ത്രാ​ഘ​ട​ന​യെ​ക്കു​റി​ച്ചും ശാസ്‌ത്ര​ജ്ഞ​ന്മാർക്കു മുമ്പെ​ന്ന​ത്തെ​ക്കാ​ളും അറിയാ​മെ​ങ്കി​ലും എന്താണു ജീവ​നെന്നു കൃത്യ​മാ​യി നിർവ​ചി​ക്കാൻ കഴിയു​ന്നില്ല. ജീവനി​ല്ലാത്ത വസ്‌തു​വും ഏറ്റവും ലളിത​മായ ജീവ​കോ​ശ​വും തമ്മിലുള്ള അന്തരം പറഞ്ഞറി​യി​ക്കാൻ പറ്റാത്ത​താണ്‌.

 കോടി​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പു ഭൂമി​യി​ലെ അവസ്ഥ എന്തായി​രു​ന്നെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ഊഹി​ക്കാ​നേ പറ്റൂ. ജീവനു​ണ്ടാ​യത്‌ എവി​ടെ​നി​ന്നാണ്‌ എന്ന കാര്യ​ത്തിൽ അവർക്കു വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. ചിലർ പറയു​ന്നത്‌ അഗ്നിപർവ​ത​ത്തി​ന്റെ ഉള്ളിൽനി​ന്നാ​ണെ​ന്നാണ്‌. വേറെ ചിലർ പറയു​ന്നത്‌ സമു​ദ്ര​ത്തി​ന്റെ അഗാധ​ത്തിൽനി​ന്നാ​ണെ​ന്നാണ്‌. ജീവന്റെ ഘടകങ്ങൾ പ്രപഞ്ച​ത്തിൽ എവി​ടെ​യോ ആദ്യം രൂപ​പ്പെ​ട്ടെ​ന്നും ഉൽക്കകൾ വഴി അത്‌ ഇവിടെ എത്തി​യെ​ന്ന​തു​മാ​ണു മറ്റൊരു വിശ്വാ​സം. പക്ഷേ ഇതും ജീവന്റെ തുടക്കം എങ്ങനെ​യാ​യി​രു​ന്നു എന്ന ചോദ്യ​ത്തിന്‌ ഉത്തരം തരുന്നില്ല. പകരം ജീവൻ ശ്യൂന്യാ​കാ​ശത്ത്‌ എങ്ങോ ഉണ്ടായി എന്നു മാത്രമേ പറയു​ന്നു​ള്ളൂ.

 ചില തന്മാ​ത്രകൾ പിന്നീടു ജനിത​ക​വ​സ്‌തു​ക്ക​ളാ​യി മാറി​യ​താ​യി​രി​ക്കാം എന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ കരുതു​ന്നു. ഈ തന്മാ​ത്രകൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അചേത​ന​വ​സ്‌തു​ക്ക​ളിൽനിന്ന്‌ തനിയെ രൂപ​പ്പെ​ട്ട​തും സ്വയം പകർപ്പെ​ടു​ക്കാൻ കഴിവു​ള്ള​തും ആണെന്നാണ്‌ അവർ കരുതു​ന്നത്‌. എങ്കിലും ഇത്തരം തന്മാ​ത്രകൾ എന്നെങ്കി​ലും ഉണ്ടായി​രു​ന്നു എന്നതി​നുള്ള തെളിവു ശാസ്‌ത്രം ഇതുവരെ കണ്ടെത്തി​യി​ട്ടില്ല. അവ പരീക്ഷ​ണ​ശാ​ല​ക​ളിൽ നിർമി​ക്കാ​നും ശാസ്‌ത്ര​ജ്ഞർക്കു കഴിഞ്ഞി​ട്ടില്ല.

 വിവരങ്ങൾ ശേഖരി​ച്ചു​വെ​ക്കു​ന്ന​തി​നും അവ കൈകാ​ര്യം ചെയ്യു​ന്ന​തി​നും ജീവനുള്ള വസ്‌തു​ക്കൾക്കുള്ള കഴിവ്‌ ഒന്നു വേറെ​ത​ന്നെ​യാണ്‌. കോശങ്ങൾ അതിന്റെ ജനിതക കോഡി​ലെ നിർദേ​ശങ്ങൾ മനസ്സി​ലാ​ക്കു​ക​യും അവ നടപ്പി​ലാ​ക്കു​ക​യും ചെയ്യുന്നു. ചില ശാസ്‌ത്രജ്ഞർ ജനിതക കോഡി​നെ കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെ​യ​റി​നോ​ടും കോശ​ത്തി​ന്റെ രാസഘ​ട​നയെ കമ്പ്യൂട്ടർ ഹാർഡ്‌വെ​യ​റി​നോ​ടും താരത​മ്യം ചെയ്യാ​റുണ്ട്‌. പക്ഷേ ജനിതക കോഡി​ലെ വിവരങ്ങൾ വന്നത്‌ എവി​ടെ​നി​ന്നാ​ണെന്നു പരിണാ​മ​ത്തി​നു വിശദീ​ക​രി​ക്കാൻ കഴിയു​ന്നില്ല.

 ഒരു കോശ​ത്തി​ന്റെ പ്രവർത്ത​ന​ത്തി​നു പ്രോട്ടീൻ തന്മാ​ത്രകൾ അത്യാ​വ​ശ്യ​മാണ്‌. ഒരു പ്രോ​ട്ടീൻ തന്മാ​ത്ര​യിൽ നൂറു​ക​ണ​ക്കിന്‌ അമിനോ ആസിഡു​കൾ ഒരു പ്രത്യേ​ക​ക്ര​മ​ത്തിൽ കോർത്തി​ണ​ക്കി​യി​ട്ടുണ്ട്‌. അതോ​ടൊ​പ്പം പ്രോ​ട്ടീൻ തന്മാ​ത്രകൾ ശരിയാ​യി പ്രവർത്തി​ക്കു​ന്ന​തിന്‌ അവ ഒരു പ്രത്യേക ത്രിമാ​ന​രൂ​പ​ത്തിൽ മടങ്ങി​യി​രി​ക്കു​ക​യും വേണം. ഒരൊറ്റ പ്രോ​ട്ടീൻ തന്മാ​ത്ര​പോ​ലും തനിയെ ഉണ്ടാകാ​നുള്ള സാധ്യത തീരെ കുറവാ​ണെന്നു ചില ശാസ്‌ത്ര​ജ്ഞ​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ജീവനുള്ള ഒരു കോശ​ത്തി​ന്റെ പ്രവർത്ത​ന​ത്തിന്‌ ആയിര​ക്ക​ണ​ക്കി​നു വ്യത്യസ്‌ത പ്രോ​ട്ടീ​നു​കൾ ആവശ്യ​മാ​യി​രി​ക്കുന്ന സ്ഥിതിക്ക്‌ ഇവ തനിയെ ഉണ്ടാ​യെന്നു വിശ്വ​സി​ക്കു​ന്ന​തിൽ അർഥമില്ല” എന്നു ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നായ പോൾ ഡേവിസ്‌ എഴുതി.

 ചുരുക്കം. ദശകങ്ങ​ളാ​യി ഒട്ടുമിക്ക ശാസ്‌ത്ര​ശാ​ഖ​ക​ളി​ലും ഗവേഷ​ണങ്ങൾ നടത്തി​യെ​ങ്കി​ലും ജീവൻ ജീവനുള്ള ഒന്നിൽനിന്ന്‌ മാത്രമേ ഉണ്ടാകൂ എന്ന വസ്‌തുത മാറ്റമി​ല്ലാ​തെ തുടരു​ന്നു.

ജീവജാ​ല​ങ്ങൾ എങ്ങനെ ഉണ്ടായി?

 ചിലർ പറയു​ന്നത്‌. ആദ്യം ഉണ്ടായ ജീവരൂ​പം ക്രമേണ വികാസം പ്രാപിച്ച്‌ മനുഷ്യർ ഉൾപ്പെ​ടെ​യുള്ള വ്യത്യ​സ്‌ത​ജീ​വി​കൾ ഉണ്ടായി. ആകസ്‌മിക ഉൽപരി​വർത്ത​ന​ത്തി​ലൂ​ടെ​യും (ജീവി​ക​ളിൽ ആകസ്‌മി​ക​മാ​യി ഉണ്ടാകു​ന്ന​തും പാരമ്പ​ര്യ​മാ​യി കൈമാ​റാ​വു​ന്ന​തു​മായ മാറ്റങ്ങൾ) പ്രകൃ​തി​നിർധാ​ര​ണ​ത്തി​ലൂ​ടെ​യും (പരിസ്ഥി​തി​യോട്‌ കൂടുതൽ യോജി​ച്ചു​പോ​കുന്ന വ്യതി​യാ​നങ്ങൾ കാണി​ക്കുന്ന ജീവജാ​ല​ങ്ങളെ മാത്രം പ്രകൃതി തിര​ഞ്ഞെ​ടുത്ത്‌ നിലനി​റു​ത്തു​ന്നു.) ആണ്‌ ഇങ്ങനെ സംഭവി​ച്ചത്‌.

 ചിലർക്ക്‌ ഈ ഉത്തരം തൃപ്‌തി​ക​ര​മാ​യി തോന്നാ​ത്ത​തി​ന്റെ കാരണം. ചില കോശങ്ങൾ മറ്റുള്ള​വ​യെ​ക്കാൾ വളരെ സങ്കീർണ​മാണ്‌. ഒരു പ്രസി​ദ്ധീ​ക​രണം പറയു​ന്ന​ത​നു​സ​രിച്ച്‌ ലഘു​കോ​ശങ്ങൾ അതിസ​ങ്കീർണ​മായ കോശ​ങ്ങ​ളാ​യി മാറുക എന്നത്‌ “പരിണാ​മ​സി​ദ്ധാ​ന്ത​ത്തി​ലെ രണ്ടാമത്തെ വലിയ നിഗൂ​ഢ​ത​യാ​ണെന്നു കരുതു​ന്നു; ആദ്യ​ത്തേതു ജീവന്റെ ഉത്ഭവവും.”

 ഓരോ കോശ​ത്തി​നു​ള്ളി​ലും സങ്കീർണ​മായ പണികൾ ചെയ്യാൻ യോജിച്ച്‌ പ്രവർത്തി​ക്കുന്ന പ്രോ​ട്ടീൻ തന്മാ​ത്രകൾ ചേർന്നു​ണ്ടായ അതിസ​ങ്കീർണ​മായ തന്മാ​ത്രാ​യ​ന്ത്രങ്ങൾ ഉള്ളതായി ശാസ്‌ത്രജ്ഞർ കണ്ടുപി​ടി​ച്ചി​ട്ടുണ്ട്‌. ഈ പണിക​ളിൽ പോഷ​കങ്ങൾ വഹിച്ചു​കൊണ്ട്‌ പോകു​ന്ന​തും അവയെ ഊർജ​മാ​ക്കി മാറ്റു​ന്ന​തും കോശ​ഭാ​ഗ​ങ്ങ​ളി​ലെ കേടു​പോ​ക്കു​ന്ന​തും സന്ദേശങ്ങൾ കോശ​ത്തി​നു​ള്ളിൽ എല്ലായി​ട​ത്തേ​ക്കും എത്തിക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. സങ്കീർണ​മായ ഈ ഘടകങ്ങൾ ഒത്തൊ​രു​മി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ആകസ്‌മിക ഉൽപരി​വർത്ത​ന​ത്തി​ലൂ​ടെ​യും പ്രകൃ​തി​നിർധാ​ര​ണ​ത്തി​ലൂ​ടെ​യും ആയിരി​ക്കു​മോ? അത്‌ അങ്ങനെ​യാ​ണെന്ന്‌ അംഗീ​ക​രി​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടു തോന്നു​ന്നു.

 മനുഷ്യ​രും മറ്റു ജീവി​ക​ളും വളർന്നു​വ​രു​ന്നതു ബീജസം​യോ​ഗം നടന്ന ഒരു അണ്ഡത്തിൽനി​ന്നാണ്‌. ഭ്രൂണ​ത്തി​നു​ള്ളിൽ കോശങ്ങൾ പെരു​കു​ക​യും അവ ക്രമേണ വ്യത്യ​സ്‌ത​രൂ​പം കൈവ​രി​ക്കു​ക​യും പ്രത്യേ​ക​ധർമ്മങ്ങൾ നിർവ​ഹി​ക്കാൻ പ്രാപ്‌ത​മാ​കു​ക​യും ചെയ്യുന്നു. അങ്ങനെ അവ ഓരോ ശരീര​ഭാ​ഗ​ങ്ങ​ളാ​യി​ത്തീ​രു​ന്നു. എന്തായി​ത്തീ​ര​ണ​മെ​ന്നും ശരീര​ത്തിൽ എവി​ടേക്കു നീങ്ങണ​മെ​ന്നും ഓരോ കോശ​വും “അറിയു​ന്നത്‌” എങ്ങനെ​യാ​ണെന്നു വിശദീ​ക​രി​ക്കാൻ പരിണാ​മ​ത്തി​നു കഴിയു​ന്നില്ല.

 ഒരു ജീവി​വർഗം മറ്റൊ​ന്നാ​യി മാറണ​മെ​ങ്കിൽ അതിനുള്ള മാറ്റങ്ങൾ കോശ​ത്തി​നു​ള്ളിൽ തന്മാ​ത്രാ​ത​ല​ത്തിൽ നടക്കണ​മെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ഇപ്പോൾ അറിയാം. ഒരു “ലഘു”കോശം​പോ​ലും പരിണാ​മ​ത്തി​ലൂ​ടെ ഉണ്ടാകു​ന്നത്‌ എങ്ങനെ​യാ​ണെന്നു കാണി​ക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാർക്കു കഴിയാ​ത്ത​തു​കൊണ്ട്‌ ഭൂമി​യിൽ കാണുന്ന ജീവജാ​ല​ങ്ങ​ളെ​ല്ലാം ആകസ്‌മിക ഉൽപരി​വർത്ത​ന​ത്തി​ലൂ​ടെ​യും പ്രകൃ​തി​നിർധാ​ര​ണ​ത്തി​ലൂ​ടെ​യും ആണ്‌ ഉണ്ടായ​തെന്നു വിശ്വ​സി​ക്കു​ന്നതു യുക്തി​സ​ഹ​മാ​ണോ? ജീവി​ക​ളു​ടെ ഘടന ‘വിചാ​രി​ച്ച​തി​ലും അതിസ​ങ്കീർണ​മാ​ണെന്നു ഗവേഷ​ണ​ത്തി​ലൂ​ടെ മനസ്സി​ലാ​യെ​ങ്കി​ലും, ബുദ്ധി​ര​ഹി​ത​മായ പ്രക്രി​യ​യി​ലൂ​ടെ ഈ സങ്കീർണത എങ്ങനെ ഉണ്ടായി എന്നു മനസ്സി​ലാ​ക്കുന്ന കാര്യ​ത്തിൽ ഒരു പുരോ​ഗ​തി​യും ഉണ്ടായി​ട്ടില്ല’ എന്നാണു ജീവശാ​സ്‌ത്ര പ്രൊ​ഫ​സ​റായ മൈക്കിൾ ബീഹി പറയു​ന്നത്‌.

 മനുഷ്യർക്കു ബോധ​പൂർവം ചിന്തി​ക്കാ​നും കാര്യങ്ങൾ വിലയി​രു​ത്താ​നും ഉള്ള കഴിവുണ്ട്‌. കൂടാതെ ഉദാര​ത​യും ആത്മത്യാ​ഗ​വും പോലുള്ള ധാർമി​ക​ഗു​ണ​ങ്ങ​ളും ശരിയും തെറ്റും സംബന്ധിച്ച ബോധ​വും ഉണ്ട്‌. മനുഷ്യർക്ക്‌ ഈ അനുപ​മ​മായ ഗുണങ്ങൾ എങ്ങനെ വന്നെന്നു വിശദീ​ക​രി​ക്കാൻ ആകസ്‌മിക ഉൽപരി​വർത്ത​ന​ത്തി​നും പ്രകൃ​തി​നിർധാ​ര​ണ​ത്തി​നും കഴിയു​ന്നില്ല.

 ചുരുക്കം. ജീവൻ ഉത്ഭവി​ച്ചത്‌ പരിണാ​മ​ത്തി​ലൂ​ടെ​യാണ്‌ എന്നതു തർക്കമറ്റ വസ്‌തു​ത​യാ​ണെന്നു പലരും പറയു​ന്നെ​ങ്കി​ലും, ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതി​നും ജീവജാ​ലങ്ങൾ എങ്ങനെ ഉണ്ടായി എന്നതി​നും പരിണാ​മം തരുന്ന ഉത്തരം മറ്റു ചിലർക്കു തൃപ്‌തി​ക​ര​മാ​യി തോന്നു​ന്നില്ല.

ചിന്തി​ച്ചു​നോ​ക്കാൻ ഒരു ഉത്തരം

 തെളി​വു​കൾ പരി​ശോ​ധി​ക്കു​മ്പോൾ ജീവൻ ഉണ്ടായ​തി​നു പിന്നിൽ ശ്രേഷ്‌ഠ​മായ ഒരു ബുദ്ധി​ശ​ക്തി​യു​ണ്ടെന്നു പലരും മനസ്സി​ലാ​ക്കു​ന്നു. ഇക്കാര്യം തിരി​ച്ച​റിഞ്ഞ ഒരാളാ​ണു തത്ത്വശാ​സ്‌ത്ര പ്രൊ​ഫ​സ​റായ ആന്റണി ഫ്‌ലൂ. ഒരു കാലത്ത്‌ കടുത്ത നിരീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന അദ്ദേഹം ജീവന്റെ അതിശ​യി​പ്പി​ക്കുന്ന സങ്കീർണ​ത​യെ​ക്കു​റി​ച്ചും പ്രപഞ്ച​ത്തി​ന്റെ ഭൗതി​ക​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കി​യ​പ്പോൾ തന്റെ അഭി​പ്രാ​യ​ത്തി​നു മാറ്റം വരുത്തി. പഴയ കാലത്തെ തത്ത്വശാ​സ്‌ത്ര​ജ്ഞ​രു​ടെ ഒരു വാദം ഉദ്ധരി​ച്ചു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ എഴുതി: “തെളിവ്‌ എങ്ങോ​ട്ടാ​ണോ നയിക്കു​ന്നത്‌ അങ്ങോട്ടു വേണം നമ്മളും പോകാൻ.” ഒരു സ്രഷ്ടാ​വി​ന്റെ അസ്‌തി​ത്വ​ത്തി​ലേ​ക്കാ​ണു പ്രൊ​ഫസർ ഫ്‌ലൂ​വി​നെ തെളി​വു​കൾ നയിച്ചത്‌.

 മുമ്പു പറഞ്ഞ ഗെരാർഡും സമാന​മായ നിഗമ​ന​ത്തി​ലെത്തി. കീടശാ​സ്‌ത്ര​ത്തിൽ മികച്ച വിദ്യാ​ഭ്യാ​സം നേടു​ക​യും ആ മേഖല​യിൽ വളരെ​ക്കാ​ലം ജോലി ചെയ്യു​ക​യും ചെയ്‌തി​ട്ടും അദ്ദേഹം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ജീവനി​ല്ലാത്ത വസ്‌തു​ക്ക​ളിൽനിന്ന്‌ ജീവൻ തനിയെ ഉണ്ടായ​തി​നു ഞാൻ ഒരു തെളി​വും കണ്ടിട്ടില്ല. മറിച്ച്‌ ഒരു ജീവി​യു​ടെ ശരീര​ത്തി​ലെ ക്രമത്തിൽനി​ന്നും സങ്കീർണ​ത​യിൽനി​ന്നും എനിക്കു മനസ്സി​ലാ​ക്കാ​നാ​യത്‌ ഇതിന്റെ പിന്നിൽ ഒരു സംഘാ​ട​ക​നും രൂപര​ച​യി​താ​വും ഉണ്ടെന്നാണ്‌.”

 ഒരു കലാസൃ​ഷ്ടി​യിൽനിന്ന്‌ അതിന്റെ കലാകാ​ര​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തു​പോ​ലെ പ്രകൃ​തി​യെ​ക്കു​റിച്ച്‌ പഠിച്ചു​കൊണ്ട്‌ സ്രഷ്ടാ​വി​ന്റെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം മനസ്സി​ലാ​ക്കി. സ്രഷ്ടാ​വി​ന്റേ​തെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ബൈബിൾ എന്ന പുസ്‌തകം മനസ്സി​ലാ​ക്കാ​നും അദ്ദേഹം സമയം ചെലവ​ഴി​ച്ചു. (2 തിമൊ​ഥെ​യൊസ്‌ 3:16) മനുഷ്യ​രു​ടെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യ​ങ്ങ​ളു​ടെ തൃപ്‌തി​ക​ര​മായ ഉത്തരവും മനുഷ്യർ ഇന്നു നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളു​ടെ പരിഹാ​ര​വും അദ്ദേഹം അതിൽ കണ്ടെത്തി. ബൈബി​ളി​ന്റെ പിന്നി​ലും ബുദ്ധി​മാ​നായ ഒരാളു​ണ്ടെന്ന്‌ അദ്ദേഹ​ത്തി​നു ബോധ്യ​മാ​യി.

 ഗെരാർഡ്‌ കണ്ടെത്തി​യ​തു​പോ​ലെ ബൈബി​ളി​ന്റെ ഉത്തരം മനസ്സി​രു​ത്തി ചിന്തി​ക്കാൻ തക്ക മൂല്യ​മു​ള്ള​താണ്‌. അതു പരി​ശോ​ധി​ച്ചു​നോ​ക്കാൻ നിങ്ങ​ളെ​യും ഞങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.