വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗവൺമെ​ന്റു​ക​ളു​ടെ അഴിമതി എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ഗവൺമെ​ന്റു​ക​ളു​ടെ അഴിമതി എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

 ഇന്ന്‌ ലോകത്ത്‌ എല്ലായി​ട​ത്തും ആളുകൾ അനുഭ​വി​ക്കുന്ന ഒരു പ്രശ്‌ന​മാണ്‌ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രു​ടെ അഴിമതി. അത്‌ ആളുകളെ ശരിക്കും ദുരി​ത​ത്തി​ലാ​ക്കു​ന്നു. a ഉദാഹ​ര​ണ​ത്തിന്‌, പല രാജ്യ​ങ്ങ​ളി​ലെ​യും ഉദ്യോ​ഗസ്ഥർ കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ അതി​നെ​തി​രെ പോരാ​ടാ​നാ​യി നീക്കി​വെ​ച്ചി​രുന്ന തുക അവരുടെ പോക്ക​റ്റി​ലാ​ക്കി​യ​താ​യി ആരോ​പ​ണ​മു​ണ്ടാ​യി. ആ അഴിമതി കാരണം ആളുകൾക്ക്‌ ആവശ്യ​മാ​യി​രുന്ന ആരോ​ഗ്യ​പ​രി​ച​രണം കിട്ടാ​തെ​വന്നു. അത്‌ എണ്ണിയാ​ലൊ​ടു​ങ്ങാത്ത കഷ്ടപ്പാ​ടു​കൾക്കും മരണത്തി​നും കാരണ​മാ​യി.

 ഗവൺമെ​ന്റു​ത​ല​ത്തിൽ നടക്കുന്ന അഴിമ​തി​യു​ടെ ഫലങ്ങൾ ഏതെങ്കി​ലും ഒരിടത്ത്‌ മാത്രം ഒതുങ്ങു​ന്നതല്ല. മുൻ ബ്രിട്ടീഷ്‌ പ്രധാ​ന​മ​ന്ത്രി​യാ​യി​രുന്ന ഡേവിഡ്‌ കാമറൂൺ ഇതെക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “അഴിമതി കെട്ടി​പ്പി​ണ​ഞ്ഞു​കി​ട​ക്കുന്ന ഒരു വലിയ വല പോ​ലെ​യാണ്‌. എല്ലാ രാജ്യ​ങ്ങ​ളും അതിൽ കുടു​ങ്ങി​യി​രി​ക്കു​ക​യാണ്‌.”

 ഗവൺമെ​ന്റു​ത​ല​ത്തിൽ നടക്കുന്ന എല്ലാ അഴിമ​തി​കൾക്കും പെട്ടെ​ന്നു​തന്നെ ഒരു അവസാ​ന​മു​ണ്ടാ​കും. പക്ഷേ അതു നമുക്ക്‌ എങ്ങനെ അറിയാം? ദൈവം ചെയ്യാൻ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌ എന്നു നമുക്കു നോക്കാം.

ദൈവം അഴിമതി അവസാ​നി​പ്പി​ക്കു​മെന്നു നമുക്ക്‌ എന്താ ഉറപ്പ്‌?

 ബൈബി​ളിൽ ദൈവം ഇങ്ങനെ പറയുന്നു: “യഹോവ എന്ന ഞാൻ ന്യായത്തെ സ്‌നേ​ഹി​ക്കു​ന്നു; കവർച്ച​യും അനീതി​യും ഞാൻ വെറു​ക്കു​ന്നു.” b (യശയ്യ 61:8) ആളുകൾ അഴിമതി കാരണം കഷ്ടപ്പെ​ടു​മ്പോൾ ദൈവം അത്‌ അറിയു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 14:31) ദൈവം തരുന്ന ഉറപ്പ്‌ ഇതാണ്‌: “ക്ലേശി​തരെ അടിച്ച​മർത്തു​ന്നു, . . . അതു​കൊണ്ട്‌ ഞാൻ എഴു​ന്നേറ്റ്‌ നടപടി​യെ​ടു​ക്കും.”—സങ്കീർത്തനം 12:5.

 ദൈവം അപ്പോൾ എന്തു ചെയ്യും? ഇപ്പോ​ഴുള്ള ഗവൺമെ​ന്റു​കളെ അഴിച്ചു​പ​ണി​യു​ന്ന​തി​നു പകരം ആ ഗവൺമെ​ന്റു​ക​ളെ​യെ​ല്ലാം നീക്കി ദൈവ​ത്തി​ന്റെ സ്വന്തം സ്വർഗീ​യ​ഗ​വൺമെ​ന്റായ “ദൈവ​രാ​ജ്യം” സ്ഥാപി​ക്കും. (മർക്കോസ്‌ 1:14, 15; മത്തായി 6:10) ബൈബിൾ പറയുന്നു: “സ്വർഗ​സ്ഥ​നായ ദൈവം . . . ഒരു രാജ്യം സ്ഥാപി​ക്കും. . . . ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കി​യിട്ട്‌ അതു മാത്രം എന്നും നിലനിൽക്കും.” (ദാനി​യേൽ 2:44) അങ്ങനെ നമ്മൾ ഇന്നു കാണുന്ന എല്ലാ അഴിമ​തി​യും ദൈവം അവസാ​നി​പ്പി​ക്കും.

അഴിമ​തി​യി​ല്ലാത്ത ഒരു ഗവൺമെന്റ്‌

 ദൈവ​ത്തി​ന്റെ ഗവൺമെ​ന്റായ ദൈവ​രാ​ജ്യ​ത്തിൽ അഴിമതി ഉണ്ടായി​രി​ക്കി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം? ചില കാരണങ്ങൾ നോക്കാം.

  1.  1. അധികാ​രം. ആ ഗവൺമെ​ന്റിന്‌ അധികാ​രം കിട്ടു​ന്നതു സർവശ​ക്ത​നായ ദൈവ​ത്തിൽനി​ന്നാണ്‌.—വെളി​പാട്‌ 11:15.

     അതു​കൊ​ണ്ടു​ള്ള പ്രയോ​ജനം: ഇന്നത്തെ ഗവൺമെ​ന്റു​കൾ പൗരന്മാ​രു​ടെ പണം ഉപയോ​ഗി​ച്ചാണ്‌ അതിന്റെ കാര്യങ്ങൾ നടത്തു​ന്നത്‌. അത്‌ കൈക്കൂ​ലി വാങ്ങാ​നും മോഷ്ടി​ക്കാ​നും മറ്റു തിരി​മ​റി​കൾ നടത്താ​നും ഒക്കെയുള്ള അവസര​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. പക്ഷേ ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്നതു സർവശ​ക്ത​നായ ദൈവ​മാണ്‌. അതു​കൊണ്ട്‌ അതിന്റെ പ്രജകൾക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം എപ്പോ​ഴും കൊടു​ക്കാൻ ആ ഗവൺമെ​ന്റി​നു കഴിയും.—സങ്കീർത്തനം 145:16.

  2.  2. ഭരണാ​ധി​കാ​രി. ആ രാജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​യി ദൈവം നിയമി​ച്ചി​രി​ക്കു​ന്നതു യേശു​ക്രി​സ്‌തു​വി​നെ​യാണ്‌.—ദാനി​യേൽ 7:13, 14.

     അതു​കൊ​ണ്ടു​ള്ള പ്രയോ​ജനം: ഏറ്റവും നല്ല മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​കൾപോ​ലും സ്വാധീ​ന​ങ്ങൾക്കു വഴങ്ങി​പ്പോ​യേ​ക്കാം. (സഭാ​പ്ര​സം​ഗകൻ 7:20) പക്ഷേ കോഴ കൊടുത്ത്‌ തന്നെ വശത്താ​ക്കാൻ പറ്റി​ല്ലെന്നു യേശു തെളി​യി​ച്ചു. (മത്തായി 4:8-11) അതു മാത്രമല്ല യേശു ഏതു കാര്യ​വും ചെയ്യു​ന്നതു പ്രജക​ളോ​ടുള്ള യഥാർഥ​സ്‌നേ​ഹം​കൊ​ണ്ടാണ്‌. യേശു​വിന്‌ അവരുടെ ക്ഷേമത്തിൽ യഥാർഥ​താ​ത്‌പ​ര്യ​വു​മുണ്ട്‌.—സങ്കീർത്തനം 72:12-14.

  3.  3. നിയമങ്ങൾ. ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമങ്ങൾ തികവു​ള്ള​താണ്‌ എന്നു മാത്രമല്ല അത്‌ അനുസ​രി​ക്കു​ന്ന​വർക്കു സന്തോ​ഷ​വും കൊടു​ക്കും.—സങ്കീർത്തനം 19:7, 8.

     അതു​കൊ​ണ്ടു​ള്ള പ്രയോ​ജനം: മനുഷ്യ​രു​ണ്ടാ​ക്കുന്ന നിയമങ്ങൾ പലപ്പോ​ഴും മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​തോ ആളുകളെ ഭാര​പ്പെ​ടു​ത്തു​ന്ന​തോ ശരിയായ വിധത്തിൽ നടപ്പാ​ക്കാ​ത്ത​തോ ആയിരി​ക്കും. ഇതെല്ലാം അഴിമ​തിക്ക്‌ അവസരങ്ങൾ ഒരുക്കു​ന്നു. പക്ഷേ ദൈവ​ത്തി​ന്റെ നിയമങ്ങൾ നടപ്പാ​ക്കാൻ എളുപ്പ​മു​ള്ള​തും പ്രയോ​ജനം ചെയ്യു​ന്ന​തും ആണ്‌. (യശയ്യ 48:17, 18) ദൈവ​ത്തിന്‌ ആളുക​ളു​ടെ ഹൃദയം വായി​ക്കാൻ കഴിവു​ള്ള​തു​കൊണ്ട്‌ ദൈവം അവരുടെ സാഹച​ര്യ​ങ്ങൾ പരിഗ​ണിച്ച്‌ സഹാനു​ഭൂ​തി​യോ​ടെ​യാ​ണു നിയമങ്ങൾ നടപ്പാ​ക്കു​ന്നത്‌.—യിരെമ്യ 17:10; മത്തായി 22:37, 39.

 അഴിമ​തി​യി​ല്ലാത്ത ഒരു ഭാവി​ഗ​വൺമെന്റ്‌ എന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ?

  •   ദൈവ​രാ​ജ്യ​ത്തിൽ അഴിമതി ഉണ്ടായി​രി​ക്കാ​ത്ത​തി​ന്റെ മറ്റു മൂന്നു കാര്യങ്ങൾ അറിയാൻ “ദൈവ​രാ​ജ്യം—അഴിമ​തി​യി​ല്ലാത്ത ഗവൺമെന്റ്‌” എന്ന ലേഖനം വായി​ക്കുക.

  •   ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും അതു ഭൂമി​യിൽ എന്തു ചെയ്യും എന്നതി​നെ​ക്കു​റി​ച്ചും കൂടുതൽ അറിയാൻ എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ കാണുക.

  •   ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​മെന്നു മനസ്സി​ലാ​ക്കാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാ​ടി പരീക്ഷി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌.

a ഒരു നിർവ​ചനം അനുസ​രിച്ച്‌, ലഭിച്ചി​രി​ക്കുന്ന അധികാ​രം സ്വന്തം നേട്ടത്തി​നു​വേണ്ടി ഉപയോ​ഗി​ക്കു​ന്ന​താണ്‌ “അഴിമതി.”

b യഹോവ എന്നത്‌ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേരാണ്‌. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?”എന്ന ലേഖനം നോക്കുക.