വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീണ്ടും ജനിച്ചവർ

വീണ്ടും ജനിച്ചവർ

നിർവ്വ​ചനം: വീണ്ടും ജനിച്ച​വ​രാ​യി​രി​ക്കു​ന്ന​തിൽ ജലത്തിൽ സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ടു​ന്ന​തും (“ജലത്തിൽ നിന്ന്‌ ജനിക്കുക”) ദൈവാ​ത്മാ​വി​നാൽ ജനിപ്പി​ക്ക​പ്പെ​ടു​ന്ന​തും (“ആത്മാവിൽ നിന്ന്‌ ജനിക്കുക”) അതുവഴി ദൈവ​രാ​ജ്യ​ത്തിൽ ഓഹരി​ക്കാ​രാ​കു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യോ​ടെ ദൈവ​ത്തി​ന്റെ ഒരു പുത്ര​നാ​യി​ത്തീ​രു​ന്ന​തും ഉൾപ്പെ​ടു​ന്നു. (യോഹ. 3:3-5) യേശു​വി​നും അതു​പോ​ലെ അവനോ​ടൊ​പ്പം സ്വർഗ്ഗീ​യ​രാ​ജ്യ​ത്തിൽ അവകാ​ശി​ക​ളാ​യി​രി​ക്കുന്ന 1,44,000 പേർക്കും ഈ അനുഭ​വ​മു​ണ്ടാ​യി​ട്ടുണ്ട്‌.

ഏതെങ്കി​ലും ക്രിസ്‌ത്യാ​നി​കൾ “വീണ്ടും ജനിക്കു​ന്നത്‌” ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

വിശ്വസ്‌തരായ ഒരു നിശ്ചിത സംഖ്യ മനുഷ്യ​രെ സ്വർഗ്ഗീയ രാജ്യ​ത്തിൽ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള സഹവാ​സ​ത്തിൽ കൊണ്ടു​വ​രു​വാൻ ദൈവം ഉദ്ദേശി​ച്ചി​രി​ക്കു​ന്നു

ലൂക്കോ. 12:32: “ചെറിയ ആട്ടിൻകൂ​ട്ടമെ, ഭയപ്പെ​ടേണ്ട, എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾക്ക്‌ രാജ്യം തരുന്ന​തി​നെ നിങ്ങളു​ടെ പിതാവ്‌ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു.”

വെളി. 14:1-3: “നോക്കൂ! കുഞ്ഞാ​ടും [യേശു​ക്രി​സ്‌തു] അവനോ​ടു​കൂ​ടെ ഭൂമി​യിൽ നിന്ന്‌ വിലക്കു വാങ്ങപ്പെട്ട 1,44,000 പേരും . . . സീയോൻ മലയിൽ നിൽക്കു​ന്നത്‌ ഞാൻ കണ്ടു.” (“സ്വർഗ്ഗം” എന്ന ശീർഷ​ക​ത്തിൻ കീഴിലെ വിവരങ്ങൾ കാണുക, പേജ്‌ 166, 167.)

മാംസരക്തങ്ങളോടുകൂടിയ ശരീര​ത്തോ​ടെ മനുഷ്യർക്ക്‌ സ്വർഗ്ഗ​ത്തി​ലേക്ക്‌ പോകാൻ സാദ്ധ്യമല്ല

1 കൊരി. 15:50: “സഹോ​ദ​രൻമാ​രെ ഇതു ഞാൻ പറയുന്നു, മാംസ​ര​ക്ത​ങ്ങൾക്ക്‌ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻ കഴിയു​ക​യില്ല, ദ്രവത്വം അദ്രവ​ത്വ​ത്തെ അവകാ​ശ​മാ​ക്കു​ക​യു​മില്ല.”

യോഹ. 3:6: “ജഡത്തിൽ നിന്ന്‌ ജനിച്ചത്‌ ജഡമാ​കു​ന്നു, ആത്മാവിൽ നിന്ന്‌ ജനിച്ചത്‌ ആത്മാവു​മാ​കു​ന്നു.”

“വീണ്ടും ജനിച്ച​വർക്കും” അതുവഴി ദൈവ​ത്തി​ന്റെ പുത്രൻമാ​രാ​യി​ത്തീർന്ന​വർക്കും മാത്രമെ സ്വർഗ്ഗീ​യ​രാ​ജ്യ​ത്തിൽ ഓഹരി​ക്കാ​രാ​കാൻ കഴിയു​ക​യു​ള​ളു

യോഹ. 1:12, 13: “അവനെ [യേശു ക്രിസ്‌തു​വി​നെ] കൈ​ക്കൊ​ണ്ടി​ട​ത്തോ​ളം പേർക്ക്‌ ദൈവ​മ​ക്ക​ളാ​കു​വാൻ അവൻ അധികാ​രം കൊടു​ത്തു, എന്തു​കൊ​ണ്ടെ​ന്നാൽ അവർ, അവന്റെ നാമത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യാ​യി​രു​ന്നു; രക്തത്തിൽ നിന്നോ ജഡപ്ര​കാ​ര​മു​ളള ഇഷ്ടത്താ​ലോ പുരു​ഷന്റെ ഇഷ്ടത്താ​ലോ അല്ല ദൈവ​ത്തിൽ നിന്നത്രേ അവർ ജനിച്ചത്‌.” (“അവനെ കൈ​ക്കൊ​ണ്ടി​ട​ത്തോ​ളം പേർക്ക്‌” എന്നത്‌ ക്രിസ്‌തു​വി​നെ വിശ്വ​സി​ച്ചി​രി​ക്കുന്ന എല്ലാ മനുഷ്യ​രെ​യു​മല്ല അർത്ഥമാ​ക്കു​ന്നത്‌. 11-ാം വാക്യം സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ആരെയാണ്‌ പരാമർശി​ക്കു​ന്നത്‌ എന്നു കാണുക. [“സ്വന്തം ജനം,” യഹൂദൻമാർ]. മനുഷ്യ​വർഗ്ഗ​ത്തി​ലെ ശേഷമു​ള​ള​വർക്കും ഇതേ പദവി വച്ചു നീട്ടി​യി​രി​ക്കു​ന്നു, എന്നാൽ ഒരു “ചെറിയ ആട്ടിൻകൂ​ട്ട​ത്തി​നു” മാത്രം.)

റോമ. 8:16, 17: “നാം ദൈവ​മ​ക്ക​ളാ​കു​ന്നു​വെന്ന്‌ ആത്മാവു​താ​നും നമ്മുടെ ആത്മാ​വോ​ടു​കൂ​ടെ സാക്ഷ്യം വഹിക്കു​ന്നു. അപ്പോൾ നാം മക്കളെ​ങ്കിൽ നാം അവകാ​ശി​ക​ളും ആകുന്നു: വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ അവകാ​ശി​ക​ളും ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളും തന്നെ, എന്നാൽ നാം അവനോ​ടു​കൂ​ടെ മഹത്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യേ​ണ്ട​തിന്‌ അവനോ​ടു​കൂ​ടെ കഷ്ടം അനുഭ​വി​ക്കേ​ണ്ട​തുണ്ട്‌.”

1 പത്രോ. 1:3, 4: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വു​മാ​യവൻ വാഴ്‌ത്ത​പ്പെ​ടു​മാ​റാ​കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ മരിച്ച​വ​രിൽ നിന്നുളള യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്താൽ ക്ഷയം, മാലി​ന്യം, വാട്ടം എന്നിവ​യി​ല്ലാത്ത ഒരു അവകാ​ശ​ത്തി​ലേക്ക്‌ തന്റെ വലിയ കരുണ നിമിത്തം അവൻ നമുക്ക്‌ ഒരു പുതു​ജ​നനം നൽകി. അതു സ്വർഗ്ഗ​ത്തിൽ നിങ്ങൾക്കാ​യി കരുതി വച്ചിരി​ക്കു​ന്നു.”

അവർ സ്വർഗ്ഗ​ത്തിൽ എന്തു ചെയ്യും?

വെളി. 20:6: “അവർ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​തൻമാ​രാ​യി അവനോ​ടു​കൂ​ടെ ആയിര​മാ​ണ്ടേക്ക്‌ വാഴും.”

1 കൊരി. 6:2: “വിശു​ദ്ധൻമാർ ലോകത്തെ ന്യായം വിധി​ക്കു​മെന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ?”

“വീണ്ടും ജനിക്കാത്ത” ഒരു വ്യക്തിക്ക്‌ രക്ഷിക്ക​പ്പെ​ടു​വാൻ കഴിയു​മോ?

വെളി. 7:9, 10, 17: “ഈ കാര്യ​ങ്ങൾക്ക്‌ ശേഷം [“വീണ്ടും ജനിക്കു​ന്ന​വ​രു​ടെ, ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗ​ത്തിൽ ആത്മീയ യിസ്രാ​യേ​ലാ​യി​രി​ക്കു​ന്ന​വ​രു​ടെ, എണ്ണം യോഹ​ന്നാൻ കേട്ട​ശേഷം; റോമർ 2:28, 29; ഗലാത്യർ 3:26-29 ഇവ താരത​മ്യം ചെയ്യുക] നോക്കൂ! സകല രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും ഗോ​ത്ര​ങ്ങ​ളിൽ നിന്നും ജനങ്ങളിൽ നിന്നും ഭാഷക​ളിൽ നിന്നും ഉളളതാ​യി യാതൊ​രു മനുഷ്യ​നും എണ്ണാൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രം വെളള നിലയങ്കി ധരിച്ച്‌ സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു ഞാൻ കണ്ടു; അവരുടെ കൈയിൽ കുരു​ത്തോ​ല​ക​ളും ഉണ്ടായി​രു​ന്നു. ‘രക്ഷക്ക്‌ ഞങ്ങൾ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഞങ്ങളുടെ ദൈവ​ത്തോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു’ എന്ന്‌ അവർ അത്യു​ച്ച​ത്തിൽ ആർത്തു​കൊ​ണ്ടി​രു​ന്നു. . . . ‘സിംഹാ​സ​ന​ത്തി​നു മദ്ധ്യേ​യു​ളള കുഞ്ഞാട്‌ [യേശു​ക്രി​സ്‌തു] അവരെ മേയി​ക്കു​ക​യും ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്ക്‌ നയിക്കു​ക​യും ചെയ്യും.’”

ക്രിസ്‌തീയ കാലത്തി​നു മുമ്പത്തെ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ആളുകളെ പട്ടിക​പ്പെ​ടു​ത്തി​യ​ശേഷം എബ്രായർ 11:39, 40 പറയുന്നു: “അവർ എല്ലാവ​രും തങ്ങളുടെ വിശ്വാ​സ​ത്താൽ സാക്ഷ്യം ലഭിച്ചി​ട്ടും വാഗ്‌ദത്ത നിവൃത്തി പ്രാപി​ച്ചില്ല. അവർ നമ്മെക്കൂ​ടാ​തെ പൂർണ്ണ​രാ​ക്ക​പ്പെ​ടാ​തി​രി​ക്കാൻ ദൈവം നമുക്കു​വേണ്ടി ഏററം നല്ലതൊ​ന്നു മുൻക​രു​തി. (“നമുക്ക്‌” എന്നതി​നാൽ ആരെയാണ്‌ അർത്ഥമാ​ക്കു​ന്നത്‌? അവർ “സ്വർഗ്ഗീയ വിളിക്ക്‌ ഓഹരി​ക്കാ​രാ​യ​വ​രാ​ണെന്ന്‌” എബ്രായർ 3:1 കാണി​ക്കു​ന്നു. അപ്പോൾ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ക്രിസ്‌തീയ കാലത്തിന്‌ മുമ്പത്തെ ആളുകൾക്ക്‌ സ്വർഗ്ഗ​ത്തി​ല​ല്ലാ​തെ മറെറ​വി​ടെ​യെ​ങ്കി​ലും പൂർണ്ണ​മായ ജീവന്റെ പ്രത്യാശ ഉണ്ടായി​രി​ക്കണം.)

സങ്കീ. 37:29: “നീതി​മാൻമാർ തന്നെ ഭൂമിയെ അവകാ​ശ​മാ​ക്കി അവർ എന്നേക്കും അതിൽ വസിക്കും.”

വെളി. 21:3, 4: “നോക്കൂ! ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​വർഗ്ഗ​ത്തോ​ടു​കൂ​ടെ​യാണ്‌, അവൻ അവരോ​ടു​കൂ​ടെ വസിക്കും, അവർ അവന്റെ ജനങ്ങളാ​യി​രി​ക്കും. അവൻ അവരുടെ കണ്ണിൽ നിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു​നീ​ക്കും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല, ദുഃഖ​വും മുറവി​ളി​യും വേദന​യും ഇനിമേൽ ഉണ്ടായി​രി​ക്കു​ക​യില്ല. നേരത്തെ ഉണ്ടായി​രു​ന്നവ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.”

ഒരുവന്‌ ദൈവ​ത്തി​ന്റെ ആത്മാവ്‌ ഉണ്ടായി​രി​ക്കു​ന്ന​തി​നും “വീണ്ടും ജനിപ്പി​ക്ക​പ്പെടാ”തിരി​ക്കു​ന്ന​തി​നും കഴിയു​മോ?

സ്‌നാപക യോഹ​ന്നാ​നെ സംബന്ധിച്ച്‌ യഹോ​വ​യു​ടെ ദൂതൻ പറഞ്ഞു: “അവന്റെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ പരിശു​ദ്ധാ​ത്മാ​വി​നാൽ നിറക്ക​പ്പെ​ടും.” (ലൂക്കോ. 1:15) പിൽക്കാ​ലത്ത്‌ യേശു പറഞ്ഞു: “സ്‌ത്രീ​ക​ളിൽ നിന്ന്‌ ജനിച്ച​വ​രിൽ യോഹ​ന്നാൻ സ്‌നാ​പ​ക​നേ​ക്കാൾ വലിയവൻ എഴു​ന്നേൽപ്പി​ക്ക​പ്പെ​ട്ടി​ട്ടില്ല; എന്നാൽ സ്വർഗ്ഗ​രാ​ജ്യ​ത്തി​ലെ ഒരു ചെറി​യവൻ അവനെ​ക്കാൾ വലിയ​വ​നാണ്‌ [എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ യോഹ​ന്നാൻ സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കു​ക​യില്ല, അതു​കൊണ്ട്‌ അവൻ “വീണ്ടും ജനിക്കേണ്ട” ആവശ്യ​മി​ല്ലാ​യി​രു​ന്നു.] എന്നാൽ യോഹ​ന്നാൻ സ്‌നാ​പ​കന്റെ നാളുകൾ മുതൽ ഇന്നുവരെ [യേശു അതു പറഞ്ഞ സമയം] മനുഷ്യർ എന്തിനു​വേണ്ടി മുമ്പോട്ട്‌ കുതി​ക്കു​ന്നു​വോ ആ ലക്ഷ്യം സ്വർഗ്ഗ​രാ​ജ്യ​മാണ്‌.”—മത്താ. 11:11, 12.

ദാവീ​ദി​ന്റെ​മേൽ യഹോ​വ​യു​ടെ ആത്മാവ്‌ “പ്രവർത്തന നിരത​മാ​യി​രു​ന്നു,” അത്‌ അവനി​ലൂ​ടെ “സംസാ​രി​ച്ചു” (1 ശമു. 16:13; 2 ശമു. 23:2), എന്നാൽ അവൻ “വീണ്ടും ജനിച്ച​താ​യി” ബൈബി​ളിൽ ഒരിട​ത്തും പറയു​ന്നില്ല. പ്രവൃ​ത്തി​കൾ 2:34 പറയു​ന്ന​ത​നു​സ​രിച്ച്‌ “ദാവീദ്‌ സ്വർഗ്ഗാ​രോ​ഹണം ചെയ്‌തി​ട്ടി​ല്ലാ”ത്തതിനാൽ അവൻ “വീണ്ടും ജനിക്കേണ്ട” ആവശ്യ​മി​ല്ലാ​യി​രു​ന്നു.

ഇന്ന്‌ ദൈവ​ത്തി​ന്റെ ആത്മാവു​ള​ള​വരെ തിരി​ച്ചി​റി​യി​ക്കു​ന്നത്‌ എന്ത്‌?

“ആത്മാവ്‌” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 381, 382 പേജുകൾ കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ വീണ്ടും ജനിച്ച​വ​നാണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതിന്റെ അർത്ഥം ഒരു കാലത്ത്‌ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കാൻ നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു എന്നാണ്‌, അല്ലേ? . . . സ്വർഗ്ഗ​ത്തിൽ പോകു​ന്നവർ അവിടെ എന്ത്‌ ചെയ്യു​മെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കുന്ന രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രും ആയിരി​ക്കും. (വെളി. 20:6; 5:9, 10) അവർ ഒരു “ചെറിയ ആട്ടിൻകൂ​ട്ടം” മാത്ര​മാ​യി​രി​ക്കു​മെന്ന്‌ യേശു പറഞ്ഞു. (ലൂക്കോ. 12:32)’ (2) ‘അവർ രാജാ​ക്കൻമാ​രാ​ണെ​ങ്കിൽ അവർക്ക്‌ തങ്ങൾ ഭരിക്കുന്ന പ്രജക​ളു​മു​ണ്ടാ​യി​രി​ക്കണം. അവർ ആരായി​രി​ക്കും? . . . എന്റെ ശ്രദ്ധയിൽപ്പെ​ടു​ത്ത​പ്പെ​ട്ട​പ്പോൾ എനിക്കു വളരെ രസകര​മാ​യി​ത്തോ​ന്നിയ ചില ആശയങ്ങൾ ഇവയാണ്‌. (സങ്കീ. 37:11, 29; സദൃശ. 2:21, 22)’

‘നിങ്ങൾ വീണ്ടും ജനിച്ച​താ​ണോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘“വീണ്ടും ജനിക്കുക” എന്നതു​കൊണ്ട്‌ ആളുകൾ എല്ലായ്‌പ്പോ​ഴും ഒന്നുത​ന്നെയല്ല അർത്ഥമാ​ക്കു​ന്നത്‌ എന്ന്‌ ഞാൻ കണ്ടിരി​ക്കു​ന്നു. നിങ്ങൾ അതു​കൊണ്ട്‌ എന്തർത്ഥ​മാ​ക്കു​ന്നു എന്ന്‌ ഒന്നു പറയാ​മോ?’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഞാൻ യേശു​വി​നെ രക്ഷകനാ​യി സ്വീക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും എനിക്ക്‌ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചി​ട്ടു​ണ്ടോ​യെ​ന്നും അറിയാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ അല്ലേ? അതിനു​ളള ഉത്തരം ഉവ്വ്‌ എന്നാ​ണെന്ന്‌ ഞാൻ ഉറപ്പു പറയാം; അല്ലെങ്കിൽ ഞാൻ യേശു​വി​നെ​പ്പ​ററി നിങ്ങ​ളോട്‌ സംസാ​രി​ക്കു​മാ​യി​രു​ന്നി​ല്ല​ല്ലോ.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘പരിശു​ദ്ധാ​ത്മാവ്‌ ഉണ്ടായി​രി​ക്കു​ന്ന​തി​നെ​പ്പ​ററി ചിന്തി​ക്കു​മ്പോൾ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രിൽ ഖേദക​ര​മാം വണ്ണം ആത്മാവു​ള​ള​തി​ന്റെ തെളിവ്‌ ഇല്ലാത്ത​താ​യി​ട്ടാണ്‌ ഞാൻ കാണു​ന്നത്‌. (ഗലാ. 5:22, 23)’ (2) ‘എല്ലാവ​രും ആ ദൈവി​ക​ഗു​ണങ്ങൾ പ്രതി​ഫ​ലി​പ്പി​ച്ചി​രു​ന്നെ​ങ്കിൽ ഈ ഭൂമി​യിൽ ജീവി​ക്കു​ന്നത്‌ നിങ്ങൾ ആസ്വദി​ക്കു​മാ​യി​രു​ന്നോ? (സങ്കീ. 37:10, 11)’

മറെറാ​രു സാദ്ധ്യത: ‘“ക്രിസ്‌തു​വി​നെ ഞാൻ എന്റെ രക്ഷകനാ​യി അംഗീ​ക​രി​ച്ചി​ട്ടു​ണ്ടോ?” എന്നാണ്‌ നിങ്ങൾ അതു​കൊണ്ട്‌ അർത്ഥമാ​ക്കു​ന്ന​തെ​ങ്കിൽ ഉത്തരം ഉവ്വ്‌ എന്നാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ല്ലാം അതു ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം വീണ്ടും ജനിക്കു​ന്ന​തിൽ അതിലും അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘വീണ്ടും ജനിക്കു​ന്ന​തി​നെ​പ്പ​ററി യേശു പറഞ്ഞ​പ്പോൾ ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌, അതായത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ, അവന്റെ സ്വർഗ്ഗീയ ഗവൺമെൻറി​ന്റെ, ഭാഗമാ​യി​രി​ക്കു​ന്ന​തിന്‌ അത്‌ ആവശ്യ​മാ​ണെന്ന്‌ അവൻ പറഞ്ഞു. (യോഹ. 3:5)’ (2) ‘ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുന്ന അനേകർ ആ രാജ്യ​ത്തി​ന്റെ സന്തുഷ്ട പ്രജകൾ എന്ന നിലയിൽ ഈ ഭൂമി​യിൽ ജീവി​ക്കു​മെ​ന്നും​കൂ​ടെ ബൈബിൾ കാണി​ക്കു​ന്നു. (മത്താ. 6:10; സങ്കീ. 37:29)’

കൂടു​ത​ലായ മറെറാ​രു നിർദ്ദേശം: ‘സ്വർഗ്ഗീയ പ്രത്യാ​ശ​യു​ള​ള​വർക്ക്‌ ഇങ്ങനെ പറയാം: ‘അതെ, ഞാൻ അങ്ങനെ​യാണ്‌. എന്നാൽ നാം നമ്മുടെ സ്ഥാനം സംബന്ധിച്ച്‌ അതിരു​കടന്ന ആത്മവി​ശ്വാ​സ​മു​ള​ള​വ​രാ​യി​രി​ക്ക​രുത്‌ എന്ന്‌ ബൈബിൾ നമുക്ക്‌ മുന്നറി​യിപ്പ്‌ നൽകുന്നു. ദൈവ​വും ക്രിസ്‌തു​വും നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ നാം ചെയ്യു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താൻ നാം നമ്മെത്തന്നെ പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ട​തുണ്ട്‌. (1 കൊരി. 10:12)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘തന്റെ യഥാർത്ഥ ശിഷ്യൻമാ​രു​ടെ​മേൽ യേശു എന്ത്‌ ഉത്തരവാ​ദി​ത്ത​മാണ്‌ വെച്ചത്‌? (മത്താ. 28:19, 20; 1 കൊരി. 9:16)’